പൊടിതിന്ന് ഇനിയും ഇവിടെ ജീവിക്കാനാവില്ല; പൊടിശല്യത്തിന് പരിഹാരമാവശ്യപ്പെട്ട് നന്തിയില്‍ സി.പി.എം നേതൃത്വത്തില്‍ വഗാഡ് വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധം


Advertisement

കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി നന്തിയിലും പരിസരപ്രദേശങ്ങളിലും പൊടിശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. സി.പി.എം നന്തി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ തടഞ്ഞു.

Advertisement

ഇന്ന് രാവിലെ നന്തി ടൗണില്‍ വെച്ചാണ് വാഹനങ്ങള്‍ തടഞ്ഞത്. പൊടിശല്യത്തിന് പരിഹാരമുണ്ടാകുംവരെ വാഹനങ്ങള്‍ ഇതുവഴി കടത്തിവിടില്ലെന്നാണ് സമരക്കാരുടെ നിലപാട്.

Advertisement

നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് പ്രവൃത്തികള്‍ പുരോഗമിക്കുന്ന മേഖലയില്‍ വേനല്‍ കനത്തതോടെ പൊടിശല്യം രൂക്ഷമായിരിക്കുകയാണ്. റോഡിന് ഇരുവശവത്തുമുള്ള വീട്ടുകാരും കച്ചവടക്കാരുമാണ് വളരെയധികം ബുദ്ധിമുട്ടുന്നത്.

Advertisement