ആശങ്കയുയർത്തി കോവിഡ്; ആറ് വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി ആരോ​ഗ്യ വകുപ്പ്


ന്യൂഡല്‍ഹി: കൊവിഡ് വീണ്ടും ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ജനുവരി ഒന്ന് മുതലാണ് പുതിയ നിബന്ധന.

ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, സിംഗപ്പൂര്‍, തായ്‌ലാന്റ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കാണ് പരിശോധന നടത്തേണ്ടത്. യാത്ര തുടങ്ങുന്നതിന് മുമ്പ് പരിശോധന നടത്തി റിപ്പോര്‍ട്ട് എയര്‍ സുവിധ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡാവിയ അറിയിച്ചു.