തൊട്ടില്‍പ്പാലത്ത് എം.ഡി.എം.എയുമായി വടകര പതിയാരക്കര സ്വദേശികളായ ദമ്പതികള്‍ പിടിയില്‍; സംശയം തോന്നാതിരിക്കാന്‍ നാല് വയസുള്ള കുട്ടിയെ കൂടെ കൂട്ടി


Advertisement

വടകര: തൊട്ടില്‍പ്പാലത്ത് എം.ഡി.എം.എയുമായി വടകര പതിയാരക്കര സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. പതിയാരക്കര മുതലോളി ജിതിന്‍ ബാബു, ഭാര്യ സ്റ്റഫി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 96.44 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

Advertisement

ഇന്നലെ രാത്രിയിലാണ് സംഭവം. ബാംഗ്ലൂരില്‍ നിന്നും എം.ഡി.എം.എ കൊണ്ടുവന്ന് വടകരയില്‍ വില്‍പ്പന നടത്താനായിരുന്നു പദ്ധതി. രഹസ്യ വിവരം ലഭിച്ചതിനെ തുര്‍ന്ന് കുറ്റ്യാടി ചുരം ഭാഗത്ത് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലായത്. സംശയം തോന്നാതിരിക്കാന്‍ നാല് വയസുള്ള കുഞ്ഞിനെയും പ്രതികള്‍ ഒപ്പം കൂട്ടിയിരുന്നു.

Advertisement
Advertisement