Tag: thottilppalam

Total 4 Posts

കാറിന്റെ സീറ്റ് കവറിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചു; വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയും കഞ്ചാവുമായി തൊട്ടിൽപ്പാലത്ത് രണ്ട് പേർ അറസ്റ്റിൽ

തൊട്ടിൽപ്പാലം: മാരക ലഹരി മരുന്നായ എം.ഡി.എം.എ യും കഞ്ചാവുമായി രണ്ട് പേർ പോലീസ് പിടിയിൽ. കക്കട്ടിൽ ചേരാപുരം തട്ടാൻകണ്ടി വീട്ടിൽ സിറാജ് (43) പടിക്കൽ വീട്ടിൽ സജീർ (31) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 96.680 ഗ്രാം എം ഡി എം എ, 9.300ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കോഴിക്കോട് റൂറൽ എസ്.പി ഡോ. അർവിന്ദ്

തൊട്ടില്‍പ്പാലത്ത് എം.ഡി.എം.എയുമായി വടകര പതിയാരക്കര സ്വദേശികളായ ദമ്പതികള്‍ പിടിയില്‍; സംശയം തോന്നാതിരിക്കാന്‍ നാല് വയസുള്ള കുട്ടിയെ കൂടെ കൂട്ടി

വടകര: തൊട്ടില്‍പ്പാലത്ത് എം.ഡി.എം.എയുമായി വടകര പതിയാരക്കര സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. പതിയാരക്കര മുതലോളി ജിതിന്‍ ബാബു, ഭാര്യ സ്റ്റഫി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 96.44 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. ബാംഗ്ലൂരില്‍ നിന്നും എം.ഡി.എം.എ കൊണ്ടുവന്ന് വടകരയില്‍ വില്‍പ്പന നടത്താനായിരുന്നു പദ്ധതി. രഹസ്യ വിവരം ലഭിച്ചതിനെ തുര്‍ന്ന് കുറ്റ്യാടി ചുരം ഭാഗത്ത്

തൊട്ടില്‍പ്പാലത്ത് വയോധിക കൊല്ലപ്പെട്ട സംഭവം; പേരമകളെ പ്രതിയാക്കി കേസ്

തൊട്ടില്‍പ്പാലം: കേണ്ടാത്തറേമ്മല്‍ കദീശ(70)യുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെ ഇവരുടെ പേരമകളെ പ്രതിയാക്കി പോലീസ് കൊലപാതകക്കേസ് രജിസ്റ്റര്‍ചെയ്തു. പേരമകള്‍ അര്‍ഷിനയുടെ പേരിലാണ് തൊട്ടില്‍പ്പാലം പോലീസ് കേസ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ നേരത്തേ അസ്വാഭാവികമരണത്തിനായിരുന്നു കേസെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ അര്‍ഷിനയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച അര്‍ധരാത്രി കഴിഞ്ഞാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കദീശ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം

കാറിന് സൈഡ് കൊടുത്തില്ലെന്നാരോപണം; തൊട്ടില്‍പ്പാലത്ത് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു, നാല് പേര്‍ക്കെതിരെ എഫ്‌ഐആര്‍

തൊട്ടില്‍പ്പാലം: കോഴിക്കോട് തൊട്ടില്‍പ്പാലത്ത് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. തൊട്ടില്‍പാലം ഡിപ്പോയിലെ ഡ്രൈവര്‍ കെ നിത്യനന്ദ കുമാറിനാണ് മര്‍ദനമേറ്റത്. വയനാട് നിന്നും വടകരയ്ക്ക് പോകുന്ന വഴി ബസ് തൊട്ടില്‍പ്പാലം ഡിപ്പോയിലെത്തിയപ്പോള്‍ കാറിലെത്തിയ സംഘം മര്‍ദ്ദിക്കുകയായിരുന്നു. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. കാറിലെത്തിയ സംഘം ബസിന് കുറുകെ നിര്‍ത്തുകയും നിത്യാനന്ദനെ ബസില്‍ നിന്നും വലിച്ചിറക്കി മര്‍ദിക്കുകയുമായിരുന്നു. പരിക്കേറ്റ നിത്യാനന്ദ