തൃശ്ശൂരില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം ആദ്യം കണ്ടത് ലോണ്‍ പിരിക്കാനെത്തിയെ യുവാവ്


തൃശ്ശൂര്‍: നഗരത്തില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്ത്രാപ്പിന്നി ചാമലക്കാലയില്‍ മോസ്‌ക്കോ പാലത്തിന് സമീപം കോഴിശേരി വീട്ടില്‍ സജീവന്‍ (52), ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടത്. മത്സ്യത്തൊഴിലാളിയാണ് സജീവന്‍.

പണമിടപാട് സ്ഥാപനത്തില്‍ നിന്നും ലോണ്‍ ഗഡു പിരിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്. കിടപ്പുമുറിയിലാണ് ദിവ്യയുടെ മൃതദേഹം കിടന്നിരുന്നത്. വീടിന്റെ ഹാളിനകത്താണ് സജീവന്‍ കിടന്നിരുന്നത്. സമീപത്ത് നിന്നും കയറും കണ്ടെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ല.