ഉപതിരഞ്ഞെടുപ്പ്; തുറയൂര്‍, കീഴരിയൂര്‍ ഉള്‍പ്പെടെയുള്ള നിയോജകമണ്ഡലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു


Advertisement

പേരാമ്പ്ര: നവംബര്‍ ഒമ്പതിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളിലെ സര്‍ക്കാര്‍  ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

Advertisement

ജി.23 തുറയൂര്‍ ഗ്രാമപഞ്ചായത്ത്, ബി.124 മേലടി ബ്ലോക്ക് പഞ്ചായത്ത്, 09 -കീഴരിയൂര്‍, ജി.21മണിയൂര്‍ ഗ്രാമപഞ്ചായത്ത്, 13-മണിയൂര്‍ നോര്‍ത്ത്, 02-പയ്യോളി അങ്ങാടി, ജി.55 കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്, 01 -എളേറ്റില്‍ നിയോജക മണ്ഡലങ്ങളിലെ പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് പ്രാദേശിക അവധി.

Advertisement

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ വോട്ടര്‍മാരായ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനുകളില്‍ വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കുവാന്‍ ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കണമെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Advertisement

summery: constituencies where by election are held have declared local holidays