വ്യാജ അക്കൗണ്ട് എടുത്ത് പണമിടപാട് നടത്തിയ ജില്ലാ സെക്രട്ടറിയെ സംസ്ഥാന കമ്മിറ്റി സംരക്ഷിക്കുവെന്ന് ആരോപണം; കോണ്‍ഗ്രസ്സ് -എസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടു


കൊയിലാണ്ടി: കോണ്‍ഗ്രസ് എസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു. വ്യാജ അക്കൗണ്ട് എടുത്ത് പണമിടപാട് നടത്തിയെന്ന കേസില്‍ പ്രതിയായ ജില്ലാ സെക്രട്ടറിയ്‌ക്കെതിരെ സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കമ്മിറ്റി പിരിച്ചുവിട്ടത്. ഇയാളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്നും ബ്ലോക്ക് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡന്റ് ന്റെ വ്യാജ ഒപ്പ്, ജില്ലാ കമ്മിറ്റിയുടെ വ്യാജ മിനുട്‌സ് ലറ്റര്‍ പേഡ് എന്നിവ ഉണ്ടാക്കിയാണ് വ്യാജ അക്കൗണ്ട് എടുത്തത്. ഗുരുതരമായ നിരവധി ആരോപണങ്ങള്‍ ഈ വ്യക്തിക്കെതിരെ ഉയര്‍ന്ന് വന്നിട്ടും ഇയാളെ സംരക്ഷിക്കുന്ന നടപടിയാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഉണ്ടായതെന്നും വിമര്‍ശനമുണ്ട്.

യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് എ.വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് – എസ് മുന്‍ ജില്ലാ പ്രസിഡന്റ് സി.സത്യചന്ദ്രന്‍ ജില്ലാ ജില്ലാസെക്രട്ടറിമാരായ സി.രാമകൃഷ്ണന്‍ മാസ്റ്റര്‍, പി കെ.ബാലകൃഷ്ണ കിടാവ് , യൂത്ത് കോണ്‍ഗ്രസ്സ് – എസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.വി.സജിത്ത്, ബ്ലോക്ക് ഭാരവാഹികളായ പി.വി.വിജയന്‍, സി.കെ.അശോകന്‍, പി.വി.അശോകന്‍, മൂഴിക്കല്‍ ചന്ദ്രന്‍, എ.വത്സരാജ്, എം.പി.രാഘവന്‍, ചെറിയാവി രാജന്‍, മണ്ഡലം പ്രസിഡന്റുമാരായ എസ്.വി.റഹ്‌മത്തുള്ള, എന്‍.പി.രവീന്ദ്രന്‍, കെ.വി.നാണു, പി.എം.മൊയ്തീന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.