”സി.ടി. സ്‌കാന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കുക, കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക”; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ശോച്യാവസ്ഥയ്‌ക്കെതിരെ സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ശോച്യാവസ്ഥയ്‌ക്കെതിരെ സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി.

കേരളത്തില്‍ രണ്ട് താലൂക്ക് ആശുപത്രിയില്‍ മാത്രമാണ് സി.ടി. സ്‌കാന്‍ ഉള്ളത്. ഇത് മുഴുവന്‍ സമയ പ്രവര്‍ത്തിപ്പിക്കണമെന്നും, അതിനാവശ്യമായ പ്രത്യേക ഡോക്ടര്‍മാരെയും, ടെക്‌നീഷ്യന്‍മാരേയും നിയമിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡയലായിസ് കൂടുതല്‍ രോഗികള്‍ക്ക് ഗുണം കിട്ടുന്ന വിധത്തില്‍ ഷിഫ്റ്റ് വര്‍ദ്ധിപ്പിക്കുക, കാര്‍ഡിയോളജി, ഡെന്റല്‍ തുടങ്ങി സ്റ്റെഷലൈസ്ഡ് ഡോക്ടര്‍മാരെ നിയമിക്കുക, ഒപിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക, ശുചി മുറി മാലിന്യം ഒഴികിയത് ഉടന്‍ വൃത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.

മണ്ഡലം പ്രസിഡന്റ് എം.സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കെ.സുരേഷ് ബാബു, വി.ടി.സുരേന്ദ്രന്‍, വല്‍സരാജ് കേളോത്ത്, കെ.പി.വിനോദ് കുമാര്‍, പി.വി. ആലി, സുരേഷ് ബാബു മണമല്‍, പി.വി.മനോജ്, എം.കെ.സായിഷ്, എം.എം.ശ്രീധരന്‍, വി.വി. പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.