എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച കമ്പ്യൂട്ടറുകൾ കുറുവങ്ങാട് ഗവ. ഐ.ടി.ഐക്ക് കൈമാറി


കൊയിലാണ്ടി: സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിക്കുന്നതിനായി എം.പി ഫണ്ടിൽ നിന്ന് അനുവദിക്കപ്പെട്ട കമ്പ്യൂട്ടറുകൾ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുറുവങ്ങാട് ഗവ. ഐ.ടി.ഐക്ക് കൈമാറി. ചടങ്ങ് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഉയർന്ന മാർക്ക് നേടിയ ട്രെയിനികൾക്കുള്ള ഉപഹാര സമർപ്പണവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കോട്ട് നിർവ്വഹിച്ചു.

ഉത്തരമേഖലാ ട്രെയിനിംഗ് ഇൻസ്പെക്ടർ എ. ബാബുരാജൻ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. നഗരസഭാ ചെയർമാൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ സി. സുധ, പട്ടികജാതി വികസന ഓഫീസർ എൻ.ഇ. വിചിത്ര, പി.ടി.എ പ്രസിഡന്റ് ഷിബു എന്നിവർ സംസാരിച്ചു. ജില്ലാ പട്ടികജാതി വികസ ഓഫീസർ കെ. ഷാജി സ്വാഗതവും പ്രിൻസിപ്പൽ മുജീബ് പി.എം. നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.