Tag: K Muraleedharan

Total 13 Posts

”പഴയ കോണ്‍ഗ്രസുകാരാണിപ്പോള്‍ ബി.ജെ.പിയിലുള്ളത്, അതുകൊണ്ട് വലിയ വ്യത്യാസം തോന്നുന്നില്ല, കെ.മുരളീധരനും ബി.ജെ.പിയിലേക്ക് വരും” പത്മജ വേണുഗോപാല്‍

തൃശൂര്‍: കെ.മുരളീധരനും മറ്റ് പലരും ബി.ജെ.പിയിലേക്ക് വരുമെന്ന് പത്മജ വേണുഗോപാല്‍. പഴയ കോണ്‍ഗ്രസുകാരാണിപ്പോള്‍ ബി.ജെ.പിയിലുള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നുന്നില്ലെന്നും പത്മജ വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്ന ആളാണ് കെ.മുരളീധരന്‍. മുരളിയേട്ടന്‍ ദേഷ്യം വരുമ്പോള്‍ ചാടിത്തുള്ളി എന്തെങ്കിലും പറയുമെന്നേയുള്ളൂ. ഞാനത് കാര്യമാക്കാറില്ല. അച്ഛന്‍ കുറച്ചുകാലം കൂടിയുണ്ടായിരുന്നെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിട്ടുപോകുമായിരുന്നെന്നും അവര്‍ പറഞ്ഞു.

‘മുരളീധരനോട് ശക്തമായ രീതിയില്‍ മറുപടി പറയണമെന്നുണ്ട്, പക്ഷേ ഭാവിയില്‍ അദ്ദേഹത്തെ മുരളിജി എന്ന് വിളിക്കേണ്ടി വന്നാലോ?’ പത്മജയ്‌ക്കെതിരെ മുരളീധരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍

വടകര: ബി.ജെ.പിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിനെ തള്ളിപ്പറഞ്ഞ കെ.മുരളീധരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. മുരളീധരന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ശക്തമായ രീതിയില്‍ മറുപടി നല്‍കാനറിയാം. ‘എന്നാല്‍ അങ്ങനെ പറയാത്തതിന്റെ കാരണം കുറച്ചുനാള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ ‘മുരളിജി’ എന്ന് വിളിക്കേണ്ടിവന്നാലോ ‘ എന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ പത്മജയെ മത്സരിപ്പിച്ചിട്ടും അവര്‍ക്ക്

മത്സരിക്കുന്നുണ്ടെങ്കില്‍ വടകരയില്‍ മാത്രം; എതിരാളി ആരായാലും പ്രശ്‌നമില്ല, കണ്ണൂര്‍ സീറ്റില്‍ യുവാക്കള്‍ വരട്ടയെന്നും കെ.മുരളീധരന്‍

കോഴിക്കോട്: അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അത് വടകര മണ്ഡലത്തില്‍ മാത്രമെന്ന് വടകര എം.പി കെ.മുരളീധരന്‍. എം.പിയായല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര സിറ്റിങ് സീറ്റാണെന്നും കഴിയുന്ന വിധത്തില്‍ മണ്ഡലത്തിന്റെ വികസനം നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വടകരയിലെ ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുത്താല്‍ അടുത്ത

കൊയിലാണ്ടി, പയ്യോളി റെയില്‍വേ സ്‌റ്റേഷനുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കുക; ആവശ്യമുന്നയിച്ച് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി കെ.മുരളീധരന്‍ എം.പിയുടെ കൂടിക്കാഴ്ച

കൊയിലാണ്ടി: കൊയിലാണ്ടി, പയ്യോളി സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.മുരളീധരന്‍ എം.പി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തുകയും നിവേദന സമര്‍പ്പിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ്,

‘കൊയിലാണ്ടിയിലെ അടിപ്പാതകൾക്കായി കെ.മുരളീധരന്‍ നടത്തിയ ഇടപെടലുകളുടെ ആധികാരിക രേഖകള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്’; എം.എൽ.എ എട്ടുകാലി മമ്മൂഞ്ഞാവരുതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത്

കൊയിലാണ്ടി: എം.എൽ.എ കാനത്തിൽ ജമീലയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത്. ദേശീയപാതാ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മേഖലയിൽ പുതുതായി അനുവദിക്കപ്പെട്ട അടിപ്പാതകൾ സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജയന്തിന്റെ പ്രതികരണം. വടകര എം.പി കെ.മുരളീധരന്റെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൈവരിച്ച നേട്ടത്തില്‍ അവകാശവാദം ഉന്നയിക്കുന്ന കൊയിലാണ്ടി എം.എല്‍.എ എട്ടുകാലി മമ്മൂഞ്ഞാവരുതെന്ന് അദ്ദേഹം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

പൊയില്‍ക്കാവിലും മൂടാടിയിലും ഉള്‍പ്പെടെ ദേശീയപാതയിലെ വിവിധയിടങ്ങളില്‍ അടിപ്പാതകള്‍ അനുവദിച്ചതായി കെ.മുരളീധരന്‍ എം.പി

കൊയിലാണ്ടി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിനോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ പുതുതായി അടിപ്പാത അനുവദിച്ചതായി കെ.മുരളീധരൻ എം.പി. നാല് അടിപ്പാതകളും ഒരു ഫൂട് ഓവര്‍ ബ്രിഡ്ജുമാണ് എം.പി നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ചതിനെ തുടര്‍ന്ന് അനുവദിക്കപ്പെട്ടത്. പൊയില്‍ക്കാവ്, മൂടാടി-മുചുകുന്ന് റോഡ്, പുതുപ്പണം, നാദാപുരം റോഡ് എന്നിവിടങ്ങളിലാണ് അടിപ്പാത അനുവദിച്ചത്. മേലൂര്‍ ശിവക്ഷേത്രത്തിന് സമീപമാണ് ഫൂട് ഓവര്‍ ബ്രിഡ്ജ്

‘മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നത് സമത്വവും സാഹോദര്യവും, തീവ്രവാദത്തെ നേരിടേണ്ടത് തീവ്രവാദം കൊണ്ടല്ല’; കൊല്ലം പാറപ്പള്ളി മർക്കസിൽ കെ.മുരളീധരൻ എം.പി

കൊയിലാണ്ടി: തീവ്രവാദത്തെ നേരിടേണ്ടത് തീവ്രവാദത്തിലൂടെ അല്ലെന്ന് കെ.മുരളീധരൻ എം.പി. പാറപ്പള്ളി മർക്കസിൽ ക്യൂ കൗൻ ഖുർആൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും, ബൈബിളും ഖുർആനും ഗീതയുമെല്ലാം സ്നേഹവും സമത്വവും സാഹോദര്യവുമാണ് പഠിപ്പിക്കുന്നതെന്നത്. എന്നാൽ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കി സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രമാണ്. കൃത്യമായ മതവിശ്വാസവും അറിവും ഉള്ളവർക്ക്

പതിറ്റാണ്ടു നീണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമായി; പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു, പരിപാടി ആഘോഷമാക്കി നാട്ടുകാര്‍

പേരാമ്പ്ര: പേരാമ്പ്രക്കാരുടെ ചിരകാലമോഹമായിരുന്ന പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമായി. ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. എംഎല്‍എ ടി.പി രാമകൃഷ്ണന്‍, വടകര എംപി കെ മുരളീധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ടില്‍ ഞായറാഴ്ച്ച വൈകുന്നേരം നടന്ന പരിപാടിയില്‍ എംഎല്‍എമാരായ കെ.പി

‘മാര്‍ച്ച് നടത്തിയ റോഡ് ആദ്യം ശരിയാക്കട്ടെ, റെയില്‍വേ സ്‌റ്റേഷന്റെ കാര്യം എം.പി നോക്കുന്നുണ്ട്’; തനിക്കെതിരായ സി.പി.എം ആരോപണത്തിൽ കെ.മുരളീധരന്‍ എം.പി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണയ്ക്കെതിരെ സി.പി.എം ചൊവ്വാഴ്ച നടത്തിയ മാര്‍ച്ചില്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി വടകര എം.പി കെ.മുരളീധരന്‍. സി.പി.എം മാര്‍ച്ച് കടന്ന് പോയ റോഡൊക്കെ തകര്‍ന്ന് കിടക്കുകയാണ്, അത് അവര്‍ ആദ്യം ശരിയാക്കട്ടെ, റെയില്‍വേ സ്റ്റേഷന്റെ കാര്യം എം.പി കൃത്യമായി നോക്കുന്നുണ്ട് എന്ന് മുരളീധരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ‘കൊയിലാണ്ടിക്ക്

മുത്താമ്പിയില്‍ കോണ്‍ഗ്രസ് കൊടിമരത്തിനായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ പുതുക്കുടി നാരായണന് ഇന്‍കാസ് കോഴിക്കോടിന്റെ ആദരം; പാരിതോഷികമായി ലഭിച്ച തുക പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കി നാരായണേട്ടന്‍

കൊയിലാണ്ടി: മുത്താമ്പിയില്‍ നശിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് കൊടിമരം പുനഃസ്ഥാപിക്കാനായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധേയനായ പുതുക്കുടി നാരായണനെ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു. വടകര എം.പി കെ.മുരളീധരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് പ്രഖ്യാപിച്ച പാരിതോഷികവും പുരസ്‌കാരവും കെ.മുരളീധരന്‍ നാരായണന് സമ്മാനിച്ചു. പാരിതോഷികമായി ഇന്‍കാസ് നല്‍കിയ പതിനായിരം രൂപ അദ്ദേഹം പാര്‍ട്ടി ഫണ്ടിലേക്ക്