കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിര്‍മ്മാണത്തിലരുന്ന കിണറിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചുകോഴിക്കോട്: കുറ്റിക്കാട്ടൂർ മുണ്ടൂപാലത്ത് നിര്‍മ്മാണത്തിലരുന്ന കിണറിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശി സുഭാഷ് കുമാറാണ് മരിച്ചത്.


ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കിണറ്റിലെ ചെളി നീക്കാനായി സുഭാഷും മറ്റൊരു തൊഴിലാളിയും ഇറങ്ങിയതായിരുന്നു. പെട്ടെന്ന് മുകള്‍ഭാഗം ഇടിഞ്ഞ് മണ്ണ് കിണറിലേക്ക് വീഴുകയായിരുന്നു.


സുഭാഷിനൊപ്പമുണ്ടായിരുന്ന തൊഴിലാളിയെ ഉടന്‍ രക്ഷിക്കാന്‍ സാധിച്ചു. എന്നാല്‍ സുഭാഷ് മണ്ണിനടിയിലായിപ്പോകുകയായിരുന്നു. നാട്ടുകാരും മീഞ്ചന്തയിൽ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റും ചേര്‍ന്ന് പുറത്തെടുത്തപ്പോഴേക്കും സുഭാഷ് മരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.