കോട്ടൂര്‍ സ്വദേശിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ നടുവണ്ണൂര്‍ സ്റ്റാന്‍ഡില്‍ വച്ച് മോഷണം പോയതായി പരാതി


നടുവണ്ണൂര്‍: ഇലക്ട്രിക് സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി. കോട്ടൂര്‍ സ്വദേശി പ്രിയദര്‍ശന്റെ സ്‌കൂട്ടര്‍ ആണ് കാണാതായത്.
നടുവണ്ണൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം 19.3.2024 ചൊവ്വാഴ്ച സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്നു. ജോലി ആവശ്യത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടി വന്നതിനാല്‍ അന്ന് സ്‌കൂട്ടര്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് ഇന്നലെ രാവിലെ വന്ന് നോക്കിയപ്പോള്‍ സ്‌കൂട്ടര്‍ കാണാതാവുകയായിരുന്നെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബൈക്ക് കണ്ടുകിട്ടുന്നവര്‍ തൊഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്.