മുത്താമ്പി കാവുംവട്ടം സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടിയില്‍ വെച്ച് കാണാതായതായി പരാതി


കൊയിലാണ്ടി: മുത്താമ്പി കാവുംവട്ടം സ്വദേശിയുടെ ബൈക്ക് കൊയിലാണ്ടിയില്‍വെച്ച് കാണാതായതായി പരാതി. KL56 T 3846 ജിക്‌സര്‍ ബൈക്കാണ് കാണാതായത്.

ഇന്നലെ രാത്രി കൊയിലാണ്ടി ഗീത ടെക്‌സ്റ്റൈല്‍സിന് സമീപത്തുനിര്‍ത്തി പിഷാരികാവ് ക്ഷേത്രത്തിലേക്ക് പോയതായിരുന്നു. രാത്രി 12 മണിയോടെ തിരിച്ചെത്തിയപ്പോള്‍ വണ്ടി കാണാനില്ലായിരുന്നു. കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഈ 8943056832, 8590179067 നമ്പറുകളില്‍ അറിയിക്കുക.