നടുറോഡില്‍ ബസ് നിര്‍ത്തി ഷര്‍ട്ടിന്‌ പിടിച്ചു; വടകര കുട്ടോത്ത് കാര്‍ യാത്രികനെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി


Advertisement

വടകര: വടകര കുട്ടോത്ത് കുടുംബവുമായി സഞ്ചരിക്കുയായിരുന്ന കാര്‍ യാത്രികനെ സ്വകാര്യ ബസ് ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. മൂരാട് സ്വദേശിയും വ്യാപാരി വ്യവസായി ഏകോപന സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ സാജിദ് കൈരളിക്കാണ് മര്‍ദ്ദനമേറ്റത്.

Advertisement

തിരുവള്ളൂര്‍ റൂട്ടിലോടുന്ന ദേവനന്ദ എന്ന ബസിലെ ജീവനക്കാരനെതിരെയാണ് സാജിദ് പരാതി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

Advertisement

കുടുംബവുമൊത്ത് യാത്ര ചെയ്യുന്നതിനിടെ ബസിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ആക്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കാറിനെ മറികടന്നുവന്ന ബസ് റോഡിന്റ നടുവില്‍ നിര്‍ത്തി, ഡ്രൈവിങ്ങ് സീറ്റിലുണ്ടായിരുന്ന സാജിദിനെ പുറത്തിറക്കി മര്‍ദിച്ചെന്നാണ് ആരോപണം.

Advertisement

ചെക്കോട്ടി ബസാറിലെ മരണവീട്ടില്‍ പോയി മടങ്ങുകയായിരുന്നു കുടുംബം. മര്‍ദനമേറ്റ സാജിദ് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിൽ വടകര പൊലീസില്‍ പരാതി നല്‍കി.