കൊയിലാണ്ടി സ്വദേശിയായ അന്‍പത്തിയെട്ടുകാരനെ കാണാനില്ലെന്ന് പരാതി


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ബപ്പന്‍കാട് സൂത്രംകാട്ടില്‍ വീട്ടില്‍ എസ്.കെ.രവീന്ദ്രനെ (58) കാണാനില്ലെന്ന് പരാതി. ഡിസംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ശേഷം വീട്ടില്‍ നിന്നും പോയ ഇയാളെക്കുറിച്ച് പിന്നീട് ഒരു വിവരവുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Advertisement

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പൊലീസിലോ 0496 2620236   ധനേഷ്: 9947878474 എന്ന നമ്പറിലോ വിവരം അറിയിക്കുക.

Advertisement
Advertisement