കായണ്ണയില്‍ യുവാവിനെ നാലുപേര്‍ ചേര്‍ന്ന് അകാരണമായി ആക്രമിച്ചതായി പരാതി


Advertisement

പേരാമ്പ്ര: കായണ്ണയില്‍ യുവാവിനെ നാലംഗ സംഘം അകാരണമായി ആക്രമിച്ചതായി പരാതി. കായണ്ണ സ്വദേശി ഏടത്തുംതാഴെ സനീഷ് (35)നാണ് മര്‍ദ്ദനമേറ്റയത്. കൊയലംകണ്ടി അഖില്‍, കുറുപ്പംവീട്ടില്‍ രതീഷ്, മന്നംകണ്ടി പ്രതീഷ്, കായണ്ണ സ്വദേശി ബഷീര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

Advertisement

ഞായറാഴ്ച രാത്രി കായണ്ണ വെളിച്ചം റസിഡന്‍സ് അസോസിയേഷന്റെ പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ നിന്നും വണ്ടിയെടുക്കാന്‍ പോകുന്നതിനിടയില്‍ പ്രതികള്‍ തടഞ്ഞുവെച്ച് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. സനീഷിന്റെ തലയ്ക്കും ചെവിയ്ക്കും പരിക്കുണ്ട്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. സനീഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement