മൂന്ന് കോടിയിൽ ഉയരുന്ന തിക്കോടിയൻ സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പുതിയ കെട്ടിടത്തിനായുള്ള പ്രാഥമിക നടപടികൾക്ക് ആരംഭം; സ്ഥലം സന്ദർശിച്ച് കൊയിലാണ്ടി എം.എൽ.എ


Advertisement

പയ്യോളി: പയ്യോളിയിൽ തിക്കോടിയൻ സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്ന് കോടി രൂപയിൽ ഉയരുന്ന പുതിയ കെട്ടിടത്തിന് ഉള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. കാനത്തിൽ ജമീല സ്ഥലം സന്ദർശിക്കുകയും അവലോകന യോഗം വിളിച്ചു കൂട്ടുകയും ചെയ്തു.

Advertisement

സംസ്ഥാന സർക്കർ ബഡ്ജറ്റിൽ ആണ് പുതിയ കെട്ടിടത്തിന് 3 കോടി രൂപ അനുവദിച്ചത്. പുതിയ കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലവും സന്ദർശിച്ചു. യോഗത്തിൽ പുതിയ കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാൻ പി.ഡബ്ല്യൂ.ഡി ബിൽഡിംഗ്‌ വിഭാഗത്തിനെ ചുമതലപ്പെടുത്തി.

Advertisement

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജമീല സമദ് അവലോക യോഗത്തിനു അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല കാര്യങ്ങൾ വിശദീകരിച്ചു. പി.ടി.എ പ്രസിഡണ്ട് ബിജു കളത്തിൽ സ്വാഗതം പറഞ്ഞു.

Advertisement