‘മേപ്പയ്യൂരിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാൻ മുഖ്യപങ്കുവഹിച്ച നേതാവ്’; എം.കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം


മേപ്പയ്യൂര്‍: മുന്‍ ഗ്രാമപഞ്ചായത്ത് അംഗം എം.കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ മേപ്പയ്യൂരില്‍ സര്‍വ്വകക്ഷി നേതൃത്വത്തില്‍ അനുശോചനം യോഗം ചേര്‍ന്നു. മേപ്പയ്യൂരിലും പരിസര പ്രദേശങ്ങളലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയും മേപ്പയ്യൂരിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ ഡയറക്ടറും 1957ല്‍ മേപ്പയ്യൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, മേപ്പയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും, കൃഷിഭവന്റെയും ഉപദേശക സമിതി അംഗവും ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവുമായിരുന്നു എം.കുഞ്ഞിക്കണ്ണന്‍.

മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ, കെ.കെ ബാലന്‍, എന്‍.എം ദാമോദരന്‍, കെ.പി രാമചന്ദ്രന്‍, മുജീബ് കോമത്ത്, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ഇ.കുഞ്ഞിക്കണ്ണന്‍, യൂസഫ് കോറോത്ത്, പി പ്രശാന്ത്, സി.ബിജു, പി.കെ പ്രിയേഷ് കുമാര്‍, എ.സി അനൂപ്, ബാബു കൊളക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.


Related News: മേപ്പയ്യൂരിൽ കർഷക കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ മാവുള്ളതിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു