തിക്കോടിയില്‍ കനത്ത കാറ്റിലും മഴയിലും വീടിന് മുകളില്‍ തെങ്ങ് വീണു; ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം


Advertisement

തിക്കോടി: കനത്ത കാറ്റിലും മഴയിലും വീടിന് മുകളില്‍ തെങ്ങ് വീണു. തിക്കോടി കോഴിപ്പുറം നന്ദനത്തില്‍ ഒ.കെ.മോഹനന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. വീടിന്റെ മേല്‍ക്കൂരയും വാട്ടര്‍ ടാങ്കും തെങ്ങിനടിയില്‍ പെട്ട് തകര്‍ന്നു.

Advertisement

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Advertisement
Advertisement