തെങ്ങ് വീണ് പോസ്റ്റുതകര്‍ന്നു; അരിക്കുളം ഏക്കാട്ടൂരില്‍ അഞ്ച് ട്രാന്‍സ്‌ഫോമറുകളില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടു


Advertisement

അരിക്കുളം: ഏക്കാട്ടൂര്‍ ട്രാന്‍സ്‌ഫോമറിനടുത്ത് തെങ്ങ് വീണ് പോസ്റ്റുതകര്‍ന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

Advertisement

എച്ച്.ടി എല്‍.ടി ലൈനിലാണ് തെങ്ങ് വീണത്. ലൈന്‍ പൊട്ടി പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി.

Advertisement

അഞ്ച് ട്രാന്‍സ്‌ഫോമറുകളില്‍ വൈദ്യുതി വിതരണമുണ്ടായിരിക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. തിരുവങ്ങായൂര്‍, ഏക്കാട്ടൂര്‍, ചാലില്‍ പള്ളി, എ.കെ.ജി, കുഞ്ഞാലിമുക്ക് എന്നീ ട്രാന്‍സ്‌ഫോമറുകളിലാണ് വിതരണം തടസപ്പെടുക. ഉച്ചയോടെയേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാവൂവെന്നും കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കി.

Advertisement