സർക്കാർ ജോലിയാണോ ലക്ഷ്യം? സൗജന്യ പരീക്ഷാ പരിശീലനവുമായി കോഴിക്കോട്ടെ കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടി
കോഴിക്കോട്: പട്ടികജാതി/ഗോത്ര (എസ്.സി/എസ്.ടി) വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള പി.എസ്.സി പരീക്ഷകള്‍ക്ക് സൗജന്യ പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നാഷണല്‍ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍, കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടിയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
എസ്.എസ്.എല്‍.സിയോ അതിനു മുകളിലോ യോഗ്യതയുള്ള (ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന) 18 നും 41 നും ഇടയില്‍ പ്രായപരിധിയിലുള്ള പട്ടികജാതി/ഗോത്ര വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ പേര്, പ്രായം, അഡ്രസ്സ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2376179
Summay: Free coaching for psc upsc exam