കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയില്‍ തുടക്കം


കൊയിലാണ്ടി: കേരള കോ-ഓപ്പറേറ്റീവ എംപ്ലോയീസ് യൂണിയന്‍ 30-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. കോഴിക്കോട് ജില്ലയിലെ സമ്മേളനം  കൊയിലാണ്ടിയില്‍ വച്ച് ആരംഭിച്ചു.

ഒക്ടോബര്‍ 14,15 തിയ്യതികളിലായി നടക്കുന്ന സമ്മേളനം ടൗണ്‍ ഹാളില്‍ വച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള കോ-ഓപ്പറേറ്റീവ എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.ബാബുരാജ് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി.

കെ.സി.ഇ.യു ജില്ലാ ഉപാധ്യക്ഷരായ ഇ.വിശ്വനാഥന്‍, എം.ഗീത എന്നിവര്‍ രക്തസാക്ഷി പ്രമേയവും അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി എം.കെ.ശശി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഇ.സുനില്‍കുമാര്‍ വരവ് ചെലവ് കണക്ക്, ജനറല്‍ സെക്രട്ടറി എന്‍.കെ.രാമചന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിച്ചു.