ബാന്റ് മേളത്തോടെ ഘോഷയാത്ര, സാന്റാ ക്ലോസിന്റെ വേഷമണിഞ്ഞ് കുരുന്നുകൾ, ഒപ്പം മെഗാ കേക്ക് മുറിക്കലും; മുചുകുന്ന് യു.പി സ്കൂളിൽ ഗംഭീര ക്രിസ്മസ് ആഘോഷം (വീഡിയോ കാണാം)


Advertisement

കൊയിലാണ്ടി: മുചുകുന്ന് യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചാണ് ക്രിസ്മസ് ആഘോഷിച്ചത്. സാന്റാക്ലോസിന്റെ വേഷമണിഞ്ഞെത്തിയ കുട്ടികൾ ആകർഷകമായ പുൽക്കൂടും ബലൂണും തോരണങ്ങളുമെല്ലാം ഒരുക്കി സ്കൂൾ അലങ്കരിച്ചു.

ക്രിസ്മസ് ആഘോഷത്തോട് അനുബന്ധിച്ച് സ്കൂളിൽ മെഗാ കേക്ക് മുറിച്ചു. ബാന്റ് മേളത്തോടെയുള്ള ഘോഷയാത്രയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒപ്പം രക്ഷിതാക്കളും നാട്ടുകാരും പങ്കുചേർന്നു. പരസ്പരം ക്രിസ്മസ്-പുതുവത്സര ആശംസകൾ നേർന്നാണ് ആഘോഷങ്ങൾ അവസാനിച്ചത്.

വീഡിയോ കാണാം:


Advertisement
Advertisement
Advertisement