ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നത് മൂന്ന് തവണ, ഒടുവിൽ പ്രതിയെ വലയിലാക്കി ചോമ്പാല പോലീസ്


അഴിയൂർ: ചോമ്പാൽ ബംഗ്ലാവിൽ ദേവസ്ഥാനം ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന സംഭവത്തിൽ മട്ടന്നൂർ സ്വദേശി പിടിയിൽ. മട്ടന്നൂര് പേരോറ പുതിയ പുരയിൽ രാജീവൻ എന്ന സജീവൻ (44) ആണ് ചോമ്പാല പോലീസിന്റെ പിടിയിലായത്. ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മൂന്ന് തവണയാണ് ഇയാൾ പണം അപഹരിച്ചത്.

ക്ഷേത്രത്തിൽ ആദ്യം കവർച്ച നടക്കുമ്പോൾ ‌സിസി ‌ടിവി സ്ഥാപിച്ചിരുന്നില്ല. പിന്നീടാണ് ഇത് സ്ഥാപിക്കുന്നത്. പീന്നീട് മോഷണം നടത്തിയപ്പോൾ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. ഇയാൾ കണ്ണൂർ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കളവ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ചോമ്പാല സി.ഐ ബി കെ സിജു, എസ്.ഐ രാജേഷ്, എസ് .പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി.വി ഷാജി, പ്രമോദ്, സുമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Summary: Chombala police caught the accused three times after breaking into the temple treasury and looting money