കാക്കിക്കുള്ളിലെ കലാഹൃദയം; കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ദിലീഫ് മഠത്തിലിന്റെ സംഗീത ആല്‍ബം ‘ചിങ്ങപ്പിറവി’ ശ്രദ്ധേയമാവുന്നു (വീഡിയോ കാണാം)
കൊയിലാണ്ടി: കാക്കിക്കുള്ളിലെ കലാഹൃദയം എന്ന പ്രയോഗത്തെ അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടറായ ദിലീഫ് മഠത്തില്‍. അദ്ദേഹം രചിച്ച് സംഗീതം നല്‍കി ആലപിച്ച ‘ചിങ്ങപ്പിറവി’ എന്ന സംഗീത ആല്‍ബം ശ്രദ്ധേയമാവുകയാണ്. യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനകം നിരവധി പേര്‍ കാണുകയും മികച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കാഴ്ചക്കാരെ ഓണക്കാലത്തിന്റെ ഗൃഹാതുര ഓര്‍മ്മകളിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്ന വരികളും ദൃശ്യാവിഷ്‌കാരവുമാണ് ഗാനത്തിന്റെ പ്രത്യേകത. ഗ്രാമീണ സൗന്ദര്യം അതിന്റെ പൂര്‍ണ്ണതയില്‍ ഈ ഗാനരംഗത്ത് കാണാം.
നേരത്തേ ദിലീഫ് മഠത്തില്‍ സംഗീതം നല്‍കി ആലപിച്ച ‘നൊമ്പരം’ എന്ന സംഗീത ആല്‍ബം ഹിറ്റായിരുന്നു. ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് ഈ ആല്‍ബം പുറത്തിറങ്ങിയത്. കൊയിലാണ്ടി പോലെ വലിയൊരു പൊലീസ് സ്റ്റേഷനിലെ ചുമതലകള്‍ക്കിടയിലാണ് ദിലീഫ് മഠത്തില്‍ മനോഹരമായ ഗാനങ്ങളൊരുക്കാന്‍ സമയം കണ്ടെത്തുന്നത്. നിരവധി കവിതകളും അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ചിങ്ങപ്പിറവി – ആല്‍ബം വീഡിയോ കാണാം: