ആദ്യ പാഠം നുകര്‍ന്നു; നടുവത്തൂര്‍ മഹാശിവക്ഷേത്രത്തില്‍ ഹരിശ്രീ കുറിച്ച് കുരുന്നുകള്‍


Advertisement

കൊയിലാണ്ടി: നടുവത്തൂര്‍ മഹാശിവക്ഷേത്രത്തില്‍ ഹരിശ്രീ കുറിക്കല്‍ ചടങ്ങ് നടന്നു. ആരാധനയുടെയും സംഗീതത്തിന്റയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി.

വ്രതം നോറ്റ് വിദ്യാ ദേവിയുടെ അനുഗ്രത്തിനായി പ്രാര്‍ത്ഥിക്കുന്ന നാളുകള്‍. ഒന്‍പത് രാത്രികളും പത്ത് പകലുകളും നീണ്ട് നില്‍ക്കുന്നതാണ് നവരാത്രി ആഘോഷങ്ങള്‍.

Advertisement

അഡ്വ.കെ.പ്രവീണ്‍കുമാര്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.ജെ.ബിജു കുമാര്‍, ക്ഷേത്രമേല്‍ശാന്തി ചന്ദ്രന്‍ എമ്പ്രാന്തിരി, നീലമന തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Advertisement
Advertisement

summary: Children about Harishree at Naduvathoor Maha shivakshetram