‘മിന്നല്‍ മുരളി’ എന്ന മലയാള ചിത്രത്തിലെ ബാലതാരത്തിനു അനുമോദനവും ലഹരിക്കെതിരെ ജില്ലാതല ചെസ്സ് മത്സരവും കൊയിലാണ്ടിയില്‍


കൊയിലാണ്ടി: ലഹരിക്കെതിരായി കൊയിലാണ്ടിയില്‍ ഒരു മാസത്തിനിടെ രണ്ടാമത്തെ ചെസ്സ് ചാമ്പ്യന്‍ഷിപ്പ്. ഇത്തവണ മത്സരം ജില്ലാതലത്തിലേക്കുയര്‍ന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 താരങ്ങള്‍ മത്സരത്തിന്റെ ഭാഗമായി. 1200 ല്‍ താഴെ റേറ്റിംഗ് ഉള്ളവര്‍ക്കും റേറ്റിംഗ് ഇല്ലാത്തവര്‍ക്കും മാത്രം അവസരം നല്‍കിയ ചാമ്പ്യന്‍ഷിപ്പ് പുതിയ കളിക്കാരെ ചെസ്സിലേക്ക് കൊണ്ട് വരുന്നതിനു വേണ്ടിയുള്ളതായിരുന്നു.

ഓപ്പണ്‍ വിഭാഗത്തില്‍ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ശ്രീപദ് വിജയിച്ചു. വട്ടോളി നാഷണല്‍ സ്‌കൂള്‍ ഏഴാം ക്ലാസുകാരന്‍ ഹിരണ്‍ കൃഷ്ണ ഓപ്പണ്‍ വിഭാഗത്തില്‍ റണ്ണര്‍ അപ്പും അരുണോദയ് (ഭവന്‍സ് ചേവായൂര്‍ 10ാം ക്ലാസ്സ് ) മൂന്നാം സ്ഥാനവും നേടി. ഹരികൃഷ്ണ (കോഴിക്കോട്), ആരോണ്‍. എസ്. എസ്. (മൂടാടി ), അസില്‍ യാസീന്‍ (വടകര) എന്നിവര്‍ അണ്ടര്‍ 15 വിഭാഗത്തിലും, നിതിക് സാര്‍ത്ഥക്, (കോഴിക്കോട് ), ലക്ഷ്മി (കോഴിക്കോട് ), നീരജ് നിഷീത് എന്നിവര്‍ അണ്ടര്‍ 10 വിഭാഗത്തിലും യഥാക്രമം ഒന്ന് മുതല്‍ 3 വരെ സ്ഥാനങ്ങള്‍ നേടി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സാന്ദ്ര റോസ്, ഫര്‍ഹ ഫാത്തിമ, നാസിയ അബ്ദുള്‍ കരീം എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ നേടി. സമാപന ചടങ്ങില്‍ സെന്‍ട്രല്‍ ജി.എസ്.ടി മാഹി റേഞ്ച് സൂപ്രണ്ട് ഹാരിസ് എന്‍. കെ. ലിറ്റില്‍ മാസ്റ്റേഴ്‌സ് ചെസ്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും കോഴിക്കോട് സില്‍വര്‍ ഹില്‍സ് ലെ 6 ആം ക്ലാസ്സുകാരനുമായ മിന്നല്‍ മുരളിയിലെ ബാലതാരം അവാന്‍ പൂക്കോടിനെ അനുമോദിച്ചു.

കൂടാതെ ഓപ്പണ്‍ വിഭാഗത്തില്‍ ആദ്യ 10 സ്ഥാനക്കാര്‍ക്കുള്ള ക്യാഷ് പ്രൈസുകളും ഓപ്പണ്‍, അണ്ടര്‍ 15, അണ്ടര്‍ 10 വിഭാഗങ്ങളില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കുള്ള ട്രോഫികളും അണ്ടര്‍ 10 ലെ എല്ലാ കുട്ടികള്‍ക്കുമുള്ള മെഡലുകളും വിതരണം ചെയ്യുകയും ചെയ്തു. ലഹരിക്കെതിരായി ചെസ്സ് ടൂര്‍ണമെന്റ്, ചെസ്സ് ക്യാമ്പ് എന്നിവ സംഘടിപ്പിക്കാന്‍ ചെസ്സ് സ്‌കൂളുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 8893788400, 9562685670.