ചെങ്ങോട്ടുകാവ് സ്വദേശിയായ ഇരുപതുകാരനെ കാണാനില്ലെന്ന് പരാതി


Advertisement

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സ്വദേശിയായ ഇരുപതുകാരനെ കാണാനില്ലെന്ന് പരാതി. മുഹമ്മദ് ഷാസിലിനെയാണ് തിങ്കളാഴ്ച രാവിലെ ഏഴര മുതൽ കാണാതായത്. പുറത്ത് പോയി വേഗം വരാം എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതിന് ശേഷം ഷാസിൽ തിരിച്ചുവന്നില്ല. ബന്ധുക്കൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മുഹമ്മദ് ഷാസിലിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഇനി പറയുന്ന നമ്പറുകളിലോ കൊയിലാണ്ടി പൊലീസിലോ വിവരം അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു. നമ്പറുകൾ: 9645574022, 9946987097

Advertisement
Advertisement
Advertisement

കാണാതായ ചെങ്ങോട്ടുകാവ് സ്വദേശിയായ ഇരുപതുകാരനെ കണ്ടെത്തി