നവകേരള സദസ്സ്; സംഘാടക സമിതി രൂപീകരിച്ച് ചെങ്ങോട്ടുകാവ് പഞ്ചായത്ത്


ചെങ്ങോട്ടുകാവ്: നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കാളികളാവുന്ന നവകേരള സദസ്സ് വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ച് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്.

സംഘാടക സമിതി രൂപീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ പി.വിശ്വന്‍ മാസ്റ്റര്‍, കൊയിലാണ്ടി നിയോജക മണഡലം സംഘാടക സമിതി കണ്‍വീനര്‍ എന്‍.എം ഷീജ, പഞ്ചായത്ത് സെക്രട്ടറി എന്‍ പ്രദീപന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

ഷീബ മലയില്‍ ചെയര്‍മാനും എന്‍.പ്രദീപന്‍ കണ്‍വീനറുമായി 151 അംഗ സംഘാടക സമിതിയും വിവിധ സബ് കമ്മറ്റികളും രുപീകരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന, ആശാവര്‍ക്കര്‍മാര്‍, പൗരപ്രമുഖര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് പി. വേണു സ്വാഗതവും ബേബി സുന്ദര്‍രാജ് നന്ദിയും അറിയിച്ചു.