സ്വാതന്ത്ര്യസമര സേനാനിയും ചേമഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കീഴലത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ അന്തരിച്ചു


Advertisement

ചേമഞ്ചേരി: സ്വാതന്ത്ര്യസമര സേനാനിയും അധ്യാപകനും ദീർഘകാലം ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതനായ കാഞ്ഞിലശ്ശേരി കീഴലത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു.

മക്കൾ: രമാദേവി, സതീദേവി, രാധാമണി, ഹൈമവതി (മുൻ അധ്യാപിക, തിരുവങ്ങൂർ എച്ച്.എസ്.എസ്), രവികൃഷ്ണൻ (മുൻ അധ്യാപകൻ, എച്ച്.എം.ജി.എച്ച്.എസ് ഈസ്റ്റ്ഹിൽ), പ്രദീപ് കുമാർ (ഫാം സൂപ്രണ്ട്, കേളപ്പജി കാർഷിക കോളജ്, കാർഷിക സർവ്വകലാശാല).

Advertisement

മരുമക്കൾ: രാമൻ നായർ (പൊയിൽക്കാവ്), പരേതനായ ചെറൂപ്പുറത്ത് ശ്രീധരൻ കിടാവ് (മുൻ ചെക്കിങ്ങ് ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി), പരേതനായ രാഘവൻ നായർ (നാഷണൽ ടയേഴ്സ്, ചെന്നൈ), പത്മനാഭൻ നായർ (മുൻ സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), ദീപ (അധ്യാപിക ജി.ജി.എച്ച്.എസ് ആഴ്ചവട്ടം), സ്മിത (അധ്യാപിക ജി.എച്ച്.എസ്.എസ്, പന്തലായനി).

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Advertisement
Advertisement