എല്‍.എസ്.എസ് വിജയികളെ അനുമോദിച്ച് ചങ്ങരംവെള്ളി എം.എല്‍. പി സ്‌കൂള്‍
കൊയിലാണ്ടി: 2022-2023 വര്‍ഷത്തെ എല്‍.എസ്.എസ് വിജയികളെ അനുമോദിച്ച് ചങ്ങരംവള്ളി എം.എല്‍.പി സ്‌കൂള്‍. സാഡ്രിയ എസ്. രാജീവ്. വിഘ്‌നേഷ് എന്നീ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.
വാര്‍ഡ് മെമ്പര്‍ കെ.എം പ്രസീത അധ്യക്ഷയായി. രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് പോലീസ് എ.എസ്.ഐ. ജമീല റഷീദ് നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.കുഞ്ഞബ്ദുള്ള, പി.ടി.എ. പ്രസിഡണ്ട് രമ്യ.പി.കെ, എം, പി.ടി.എ പ്രസിഡണ്ട് നീതു മോള്‍ എന്നിവര്‍ ചടങ്ങിന് ആശംസയര്‍പ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി സൈറ ബാനു എം നന്ദി പറഞ്ഞു.