മാലിന്യം റോഡരികിൽ എറിയുന്നവർക്ക് ഇനി പിടിവീഴും; നെല്ല്യാടി പാലത്തിന് സമീപം റോഡരികിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു


കൊയിലാണ്ടി: നഗരസഭയിലെ നാലാം വാർഡിൽ നെല്ല്യാടി പാലത്തിന് സമീപം റോഡരികിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു. ഈ ഭാഗത്ത് റോഡരികിൽ സാമൂഹ്യദ്രോഹികൾ പ്ലാസ്റ്റിക് മാലിന്യവും കക്കൂസ് മാലിന്യവും നിക്ഷേപിക്കുന്നത് പതിവാണ്. ഇതിന് തടയിടാനാണ് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചത്.

പെരുങ്കുനി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച സി.സി.ടി.വിയുടെ ഉദ്ഘാടനം കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽകുമാർ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ രമേശൻ വലിയാട്ടിൽ അധ്യക്ഷനായി. രാമകൃഷ്ണൻ പെരുങ്കുനി, എം.കെ.റഷീദ് മാസ്റ്റർ, ദയാനന്ദൻ, അനുഷ എന്നിവർ ആശംസകൾ നേർന്നു. ബാവ കൊന്നേങ്കണ്ടി സ്വാഗതവും ലിനീഷ് എം.കെ നന്ദിയും പറഞ്ഞു.