Tag: waste

Total 4 Posts

മാലിന്യം റോഡരികിൽ എറിയുന്നവർക്ക് ഇനി പിടിവീഴും; നെല്ല്യാടി പാലത്തിന് സമീപം റോഡരികിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു

കൊയിലാണ്ടി: നഗരസഭയിലെ നാലാം വാർഡിൽ നെല്ല്യാടി പാലത്തിന് സമീപം റോഡരികിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു. ഈ ഭാഗത്ത് റോഡരികിൽ സാമൂഹ്യദ്രോഹികൾ പ്ലാസ്റ്റിക് മാലിന്യവും കക്കൂസ് മാലിന്യവും നിക്ഷേപിക്കുന്നത് പതിവാണ്. ഇതിന് തടയിടാനാണ് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചത്. പെരുങ്കുനി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച സി.സി.ടി.വിയുടെ ഉദ്ഘാടനം കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽകുമാർ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ രമേശൻ

പൊതുസ്ഥലത്ത് തള്ളിയത് 20 ചാക്ക് ഹോട്ടൽ മാലിന്യം; കൊയിലാണ്ടിയിലെ ഹോട്ടലിനെ പിടികൂടി 25000 രൂപ പിഴ ചുമത്തി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്

ചെങ്ങോട്ടുകാവ്: പൊതുസ്ഥലത്ത് ഹോട്ടൽ മാലിന്യം തള്ളി കൊയിലാണ്ടിയിലെ ഹോട്ടൽ. സ്ഥാപനത്തെ കണ്ടെത്താൻ സഹായിച്ചത് നാട്ടുകാർ. പോലീസിന്റെ സഹായത്തോടെ കയ്യോടെ പിടികൂടി പിഴ ഈടാക്കി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ‘ ചെങ്ങോട്ടു കാവ്‌ ഗ്രാമ പഞ്ചായത്ത് ഓവർ ബ്രിഡ്ജിനടുത്ത് പ്ലാസ്റ്റിക് ഉൾപ്പെടെ ഹോട്ടൽ മാലിന്യം കൊണ്ട് തള്ളുന്നതായി ശ്രദ്ധയിൽ പെടുകയും ഇന്നലെ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ഹോട്ടലിനെ കണ്ടെത്തുകയുമായിരുന്നു.

സൂക്ഷിക്കണേ! കമ്പിയിലും ഇഷ്ടിക കട്ടകളിലും തട്ടാതെ നോക്കണേ; യാത്രക്കാർക്കും ജീവനക്കാർക്കും പ്രയാസമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റഫോമിൽ കൂട്ടിയിട്ടിരിക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റഫോമിലൂടെ അത്ര എളുപ്പം നടന്ന് പോകാമെന്നു കരുതേണ്ട, അൽപ്പം കടമ്പകൾ കടന്നു വേണം പോകാൻ. ഇഷ്ടിക കട്ടകളും തുരുമ്പിച്ച കമ്പികളും ഒന്നും തട്ടാതെയും ദേഹത്ത് കൊള്ളാതെയുമൊക്കെ അൽപ്പം സാഹസികമായി വേണം ഇവിടെ കൂടെയുള്ള നടപ്പ്. പഴയ ടിക്കറ്റ് കൊടുക്കുന്ന സ്ഥലം പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍

വഗാഡ് കമ്പനിയുടെ ലേബര്‍ ക്യാമ്പിലെ കക്കൂസ് മാലിന്യം നന്തിയില്‍ റോഡരികിലെ വയലില്‍ തള്ളാന്‍ ശ്രമം; കയ്യോടെ പിടികൂടി നാട്ടുകാര്‍: ലോറിയും ജീവനക്കാരും കസ്റ്റഡിയില്‍

മൂടാടി: ബൈപ്പാസ് നിര്‍മ്മാണ കരാര്‍ കമ്പനിയായ വഗാഡിന്റെ നന്തി ശ്രീശൈലം കുന്നിലെ ലേബര്‍ ക്യാമ്പില്‍ നിന്നുള്ള ശുചിമുറി മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് തള്ളാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. ചൊവ്വാഴ്ച പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ലോറിയില്‍ മാലിന്യം എത്തിച്ച് മരക്കുളംചാലി ഭാഗത്ത് റോഡിനോട് ചേര്‍ന്നുള്ള വയലില്‍ തള്ളാനുള്ള നീക്കമാണ് നാട്ടുകാര്‍ തടഞ്ഞത്. [top2] ഇതോടെ പഞ്ചായത്ത് പ്രസിഡന്റ്