Category: സ്പെഷ്യല്‍
അവിചാരിതമായി കണ്ടുമുട്ടിയ ആദിവാസി ബാലനിൽ നിന്നാണ് കഥ തുടങ്ങുന്നത്; സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ രണ്ട് അവാർഡുകൾ നേടിയ കാടകലം സിനിമയുടെ തിരകഥാകൃത്ത് പേരാമ്പ്ര സ്വദേശി ജിന്റോ തോമസ് സംസാരിക്കുന്നു
പേരാമ്പ്ര: ചക്കിട്ടപാറ സ്വദേശിയുടെ തിരകഥയില്‍ വിരിഞ്ഞ ചിത്രമാണ് കാടകലം. നിലവില്‍ നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് ഇരട്ടി മധുരവുമായി എത്തിയിരിക്കുകയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍. മികച്ച കുട്ടികളുടെ ചിത്രം, മികച്ച ഗാനരചന എന്നീ വിഭാഗങ്ങളിലായി രണ്ട് പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ കണ്ണീര്‍ കുടഞ്ഞു എന്ന ഗാനത്തിന്റെ രചനയ്ക്കാണ് ബി കെ ഹരിനാരായണന്‍ അവാര്‍ഡിന്
പ്രമേഹ രോഗികള്‍ക്ക് സൗജന്യ ഗ്ലൂക്കോമീറ്റര്‍ വിതരണം; വയോജനങ്ങള്‍ക്ക് കരുതലായി സര്‍ക്കാര്‍, പദ്ധതികള്‍ ഇവയാണ്
കോഴിക്കോട്: വയോജനങ്ങളുടെ പരിപാലനത്തിനും സാമൂഹികസുരക്ഷയ്ക്കും അവകാശസംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്ന പദ്ധതികളുണ്ട്. സംസ്ഥാന സാമൂഹികനീതിവകുപ്പിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. ഉറപ്പുവരുത്താം, കരുതലും സംരക്ഷണവും വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള പദ്ധതിയാണ് വയോരക്ഷ. ഇതിലൂടെ അടിയന്തര വൈദ്യസഹായം, ശ്രദ്ധയും പരിചരണവും, പുനരധിവാസം, കെയര്‍ ഗിവര്‍മാരുടെ സഹായം, നിയമസഹായം എന്നിവ ലഭ്യമാക്കും. ബി.പി.എല്‍. കുടുംബങ്ങളിലെ മുതിര്‍ന്നപൗരന്മാര്‍ക്കുവേണ്ടിയാണ് പദ്ധതി. അത്യാവശ്യഘട്ടങ്ങളില്‍ മറ്റുവിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുത്താം. പദ്ധതിപ്രകാരം 25,000
ഈ ഭക്ഷണങ്ങളോട് നോ പറയാം, തൈറോയിഡ് നിയന്ത്രണവിധേയമാക്കാം
തൈറോയിഡ് ഗ്രന്ഥി ആവശ്യത്തിനുള്ള ഹോർമോൺ ഉത്പാദിപ്പിക്കാതിരിക്കുകയോ തൈറോയിഡ് പ്രവർത്തനരഹിതം ആയിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഉപാപചയ പ്രവർത്തനങ്ങൾ ഹൈപ്പോതൈറോയിഡിസം സാവധാനത്തിലാക്കുന്നു. ഹൈപ്പോതൈറോയിഡിസം ഉള്ളവർ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പഞ്ചസാരയും ഉയർന്ന കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. തൈറോയ്ഡ് ഗ്രന്ഥി നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ പഞ്ചസാരയും ഉയർന്ന കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.
മഴയിങ്ങെത്തി, ആശങ്കകളും; കിണർ വെള്ളം മലിനമാവാതെ സൂക്ഷിച്ചാൽ ഒഴിവാക്കാം അസുഖങ്ങളെ
കൊയിലാണ്ടി: മഴയിങ്ങെത്തി, അസുഖങ്ങളും. മഴ ആസ്വദിക്കുന്നതിനോടൊപ്പം തന്നെ ജാഗ്രത പാലിക്കേണ്ടുന്ന വിഷയങ്ങളും അനവധിയാണ്. ശുദ്ധജലത്തിന്റെ ലഭ്യത കുറയുന്ന സാഹചര്യത്തിൽ കാലവർഷം ശക്തിപ്പെട്ടാൽ വീട്ടിലെ കിണർവെള്ളം മലിനമാകാതെ നോക്കണേ. മഞ്ഞപിത്തം,കോളറ,ടൈഫോയ്ഡ്, വയറുകടി എന്നീ ജലജന്യരോഗങ്ങൾക്ക് ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവം ഒരു വലിയ കാരണമാണ്. ശുദ്ധജലത്തിന്റെ ഗുണനിലവാരത്തിനും സാരമായ വ്യതിയാനങ്ങൾ സംഭവിക്കാം. മുൻസിപ്പൽ ആക്‌ട് പ്രകാരം കിണറും സെപ്ടിക്
രാജ്യത്തെ തേര്‍ഡ് പാര്‍ട്ടി വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും; പുതിയ തുക അറിയാം
ന്യൂഡല്‍ഹി: രാജ്യത്ത് തേര്‍ഡ് പാര്‍ട്ടി വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. ഇതോടെ കാറുകളുടേയും, ഇരുചക്ര വാഹനങ്ങളുടേയും മറ്റ് വാണിജ്യ വാഹനങ്ങളുടേയും ഇന്‍ഷുറന്‍സ് പ്രീമിയം ഉയരും. 1000 സി.സി വരെയുള്ള കാറുകളുടെ പ്രീമിയം 2094 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ 2072 രൂപയാണ് ഈ വിഭാഗത്തിലെ പ്രീമിയം.
പോക്കറ്റ് കാലിയാക്കി വിലക്കയറ്റം; എന്തെല്ലാമാകും കാരണങ്ങള്‍? കൊയിലാണ്ടിയിലെ വ്യാപാരികൾ പ്രതികരിക്കുന്നു
കൊയിലാണ്ടി: വര്‍ധിച്ച വിലക്കയറ്റം മധ്യവര്‍ഗത്തില്‍ പെട്ട ആളുകളുടെ വരെ പോക്കറ്റ് കാലിയാക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. വില വര്‍ധിക്കാത്ത ഏതെങ്കിലും സാധനങ്ങളോ സേവനങ്ങളോ ഇന്ന് നമുക്ക് ലഭ്യമാകുമോ എന്ന് സംശയമാണ്. എന്തായിരിക്കും വിലക്കയറ്റത്തിന് കാരണം? ഒന്ന് പരിശോധിക്കാം. പച്ചക്കറികളുടെ കാര്യം ആദ്യം പരിശോധിക്കാം. എന്തുകൊണ്ടാണ് പച്ചക്കറികളുടെ വില വര്‍ധിക്കുന്നതെന്ന് ചോദിക്കുമ്പോള്‍ കൊയിലാണ്ടിയിലെ വ്യാപാരികള്‍ ഒന്നിലേറെ കാരണങ്ങളാണ് നമ്മളോട് പങ്കുവയ്ക്കുന്നത്.
”പത്ത് രൂപയുടെ ടിക്കറ്റില്‍ പോകാമായിരുന്ന ഇടത്തേക്ക് 31 രൂപ കൊടുക്കേണ്ട അവസ്ഥ” രണ്ടുവര്‍ഷത്തിനിപ്പുറവും കൊയിലാണ്ടിയിലെ ചെറു റെയില്‍വേ സ്റ്റേഷനുകള്‍ തുറന്നില്ല, യാത്രച്ചെലവും കുതിച്ചുയര്‍ന്നെന്ന് നിത്യയാത്രക്കാര്‍
കൊയിലാണ്ടി: പത്ത് രൂപയുടെ ടിക്കറ്റില്‍ പോകേണ്ട ഇടത്തേക്ക് 30 രൂപ ടിക്കറ്റ് എടുത്ത് പോകേണ്ട സ്ഥിതിയാണ് റെയില്‍വേ പാസഞ്ചര്‍ ട്രെയിന്‍ യാത്രികര്‍ക്കെന്നാണ് കോവിഡിന് മുമ്പ് യാത്രകള്‍ക്ക് സ്ഥിരമായി ട്രെയിനിനെ ആശ്രയിച്ചിരുന്ന കൊയിലാണ്ടി സ്വദേശി രഘു പറയുന്നത്. കോവിഡിന് മുമ്പ് കൊയിലാണ്ടിയിലെ ഏറെപ്പേരും ആശ്രയിച്ചിരുന്നതാണ് പാസഞ്ചര്‍ ട്രെയിനുകളെ. കൊയിലാണ്ടിയില്‍ നിന്നും തിരിച്ചുമായി മാത്രം ദിവസം രണ്ടായിരത്തോളം പ്രതിദിന
”മുന്‍പ് നാല്‍പ്പത്തിയഞ്ച് കിലോ മീന്‍ ഹാര്‍ബറില്‍ നിന്നെടുക്കുന്ന വിലയ്ക്ക് ഇപ്പോള്‍ ഇരുപത്തിയഞ്ച് കിലോ മീനേ കിട്ടൂ”; ഇന്ധന വില കുതിച്ചുയര്‍ന്നതോടെ ദുരിതത്തിലായി കൊയിലാണ്ടിയിലെ മല്‍സ്യ തൊഴിലാളികളുടെ ജീവിതം
കൊയിലാണ്ടി: ഇരുപത് വര്‍ഷത്തിലേറെയായി മത്സ്യവിപണ രംഗത്തുണ്ട് കൊയിലാണ്ടി മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുന്ന ഫൈസല്‍. മുമ്പൊന്നും വിലക്കയറ്റം മത്സ്യവിപണിയെ ഇത്രത്തോളം ബാധിച്ചിരുന്നില്ലെന്നാണ് ഫൈസല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. മുമ്പ് ഒന്നും രണ്ടും കിലോ മത്സ്യം വാങ്ങാനായി എത്തുന്നവര്‍ ഇന്ന് കാല്‍കിലോ ഒക്കെയാണ് വാങ്ങിപ്പോകുന്നത്. പലര്‍ക്കും മത്സ്യം നിര്‍ബന്ധമാണെന്നതിനാല്‍ മാത്രം കുറഞ്ഞത് എത്രരൂപയ്ക്ക് കിട്ടും എന്ന്
ഇടിക്കൂട്ടില്‍ മികച്ച വിജയം നേടിയ കൊയിലാണ്ടിയിലെ ചുണക്കുട്ടന്മാര്‍; കേരള കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വാരിക്കൂട്ടിയത് സ്വർണ്ണമുൾപ്പെടെ ഏഴ് മെഡലുകള്‍
കൊയിലാണ്ടി: കിക്ക് ബോക്‌സിംഗില്‍ ചരിത്ര വിജയം സ്വന്തമാക്കി കൊയിലാണ്ടിയിലെ ചുണക്കുട്ടന്മാര്‍. കോഴിക്കോട് നടന്ന അഞ്ചാമത് കേരള കിക്ക്‌ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് കൊയിലാണ്ടിയിലെ ടൊര്‍ണാടോ ഫൈറ്റ് ക്ലബിലെ കുട്ടികള്‍ വിജയം സ്വന്തമാക്കിയത്. പങ്കെടുത്ത എട്ടുപേരില്‍ ഏഴ് പേരും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി ഗോള്‍ഡ്, സില്‍വര്‍ മെഡലിന് അര്‍ഹമായി. പരിക്ക് കാരണം കളിയില്‍ നിന്ന് എട്ടാമന്‍ പിന്മാറുകയായിരുന്നു. സീനിയര്‍,
‘താൻ തകർത്തല്ലോ ഡോ;’ ചലിക്കുന്ന സെറ്റുകളും പാട്ടുകളും ഉള്ള അവതരണ രീതിയുമായി പുഴു സിനിമയിലെ നാടക ഭാഗം രചിച്ച പോയിൽകാവ് സ്വദേശി ശിവദാസ് പുഴു സിനിമയോടും മമ്മുക്കയോടൊപ്പമുള്ള അനുഭവങ്ങളും കുറിക്കുന്നു
കൊയിലാണ്ടി: ‘താൻ തകർത്തല്ലോ ഡോ,’ ശിവദാസ് സെറ്റിലേക്ക് കയറിചെന്നപ്പോൾ തന്നെ കാത്തിരുന്നത് മമ്മുട്ടിയുടെ അഭിനന്ദനമായിരുന്നു. സിനിമ ഇറങ്ങി കഴിഞ്ഞിട്ട് ആ നാടകം സ്റ്റേജിൽ അവതരിപ്പിക്കുന്നതിന് പറ്റിയും മമ്മുട്ടിയുടെ ചർച്ച തുടർന്നു.. താൻ സ്വപ്ന ലോകത്താണോ യാഥാർഥ്യമാണോ എന്നോ തിരിച്ചറിയാൻ ശിവദാസിന് അൽപ്പ സമയം എടുത്തു. പുഴു എന്ന സിനിമയിൽ നാടക ഭാഗത്തിന്റെ തിരക്കഥ എഴുതിയാണ് പോയിൽകാവ്