Category: സ്പെഷ്യല്‍

Total 565 Posts

വീടിന് മുറ്റത്ത് മണ്ണ് കുഴച്ച് പൂത്തറയൊരുക്കുന്ന മൂടാടിയിലെ രാഗിണി അമ്മ, പൂക്കൾ ശേഖരിക്കാൻ പനയോലയും തെങ്ങോലയുമുപയോഗിച്ച് പൂക്കുടകൾ നിർമ്മിക്കുന്ന നടേരിയിലെ ശാരദാമ്മ; മണ്മറഞ്ഞു പോയ ഓണകഥകളും, ആചാരങ്ങളും അറിയാം; തനിമയുടെ ‘പൊൻ’ ഓണമാക്കാം

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: മലയാളി മണ്ണ് കാത്തു കാത്തിരുന്ന ഓണകാലത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് ഇന്ന്. ശേഷം ആഘോഷങ്ങളുടെ വെടിക്കെട്ട് … ഒരുക്കങ്ങൾ തന്നെ ആഘോഷങ്ങളായിരുന്ന കാലഘട്ടത്തിൽ നിന്ന് എല്ലാം ‘ഇൻസ്റ്റന്റ്’ ആയപ്പോൾ നഷ്‌ടമായ പഴമയുടെ നിറപ്പകിട്ടാർന്ന പൊന്നോണത്തിന്റെ ഓർമ്മകൾ വിളിച്ചോതുകയാണ് നാട്ടിലെ അമ്മൂമ്മമാർ. കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ ഒരുക്കിയ ഓണം വിപണന മേളയില്‍ സ്റ്റാറായി

മലബാറിന്റെ മലയാറ്റൂരിലേക്ക് ഒരു സാഹസികയാത്ര: ട്രക്ക് ചെയ്യാം കണ്ണൂരിലെ കൊട്ടത്തലച്ചിമലയിലേക്ക്

മലയാറ്റൂര്‍ മലകയറുന്നതുപോലെ ഒരു മലകയറ്റം, മുകളിലൊരു ദേവാലയവും കണ്ണൂരിലെ കൊട്ടത്തലച്ചി മലയെക്കുറിച്ച് ചുരുക്കി ഇങ്ങനെ പറയാം. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്തിലാണ് കൊട്ടത്തലച്ചി മല സ്ഥിതി ചെയ്യുന്നത്. അപൂര്‍വ്വയിനം സസ്യങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസകേന്ദ്രം കൂടിയാണിത്. കണ്ണൂരില്‍ നിന്നും തളിപ്പറമ്പ് ഉദയഗിരി വഴിയാണ് പോകേണ്ടത്. ഉദയഗിരിയില്‍ നിന്നും താബോര്‍ എന്ന ഹില്‍ സ്‌റ്റേഷനിലേക്ക് പോകണം. കണ്ണൂരില്‍ നിന്നും

ചെന്നായയും ആട്ടിന്‍കുട്ടിയും | കഥാനേരം 02

കഥ കേള്‍ക്കാനായി ക്ലിക്ക് ചെയ്യൂ… ഒരിക്കൽ കുറെ ആട്ടിൻപറ്റം കാട്ടിലൂടെ മേഞ്ഞു നടക്കുകയായിരുന്നു. കൂട്ടത്തിലൊരു കുഞ്ഞാട് കൂട്ടം തെറ്റിപ്പോയി. കൂട്ടുകാരെല്ലാം കുറെ ദൂരെ എത്തിക്കഴിഞ്ഞതൊന്നും അവനറിഞ്ഞില്ല. അവൻ അറിയാത്ത മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു; ഒരു ചെന്നായ അവന്റെ പിന്നാലെ നടക്കുന്ന കാര്യം! കുഞ്ഞാട് തനിച്ചാണെന്ന് ഉറപ്പു വരുത്തിയ ശേഷം ചെന്നായ അവനു മേൽ ചാടി

കേരളത്തിന് അഭിമാനമായി വീണ്ടും കൊയിലാണ്ടിക്കാരുടെ സ്വന്തം രോഹന്‍ എസ് കുന്നുമ്മല്‍; ദുലീപ് ട്രോഫി സൗത്ത് സോണ്‍ ടീമില്‍ ഇടംപിടിച്ച് രോഹനും ബേസിലും

കൊയിലാണ്ടി: ഇവനാണ് നമ്മ പറഞ്ഞ പ്രതിഭ, നാടിന്റെ കായിക പ്രതിഭ. ചവിട്ടുപടികൾ ഓരോന്നായി വിജയിച്ചു കയറി നാടിന്റെ അഭിമാനമായി കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മൽ. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദുലീപ് ട്രോഫി സൗത്ത് സോൺ ടീമിലേക്ക് ആണ് രോഹൻ തിരഞ്ഞെടുക്കപ്പെട്ടത്. രോഹനോടൊപ്പം മലയാളത്തിന്റെ മറ്റൊരു മികച്ച താരം ബേസിൽ തമ്പിയും ടീമിൽ ഇടം നേടി. കൊച്ചിയിൽ

‘അച്ഛന്‍ ചെയ്ത ഏറ്റവും നല്ല കാര്യമാണ് എനിക്ക് ജാതിയും മതവും തരാതിരുന്നത്, വടകര ഭാഷ സംസാരിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലായിരുന്നു, എല്ലാവര്‍ക്കും ഇഷ്ടമാവുന്ന ഒരു ചെറിയ സിനിമയാണ് ഇത്’; ശ്രീധന്യ കാറ്ററിങ് സര്‍വ്വീസ് എന്ന ചിത്രത്തിലെ താരം നടുവണ്ണൂര്‍ സ്വദേശിനി അന്ന ഫാത്തിമ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു

സ്വന്തം ലേഖകൻ ജിയോ ബേബി സംവിധാനം ചെയ്ത് വെള്ളിയാഴ്ച പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ശ്രീധന്യ കാറ്ററിങ് സര്‍വ്വീസ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ അച്ചുവിനെ അവതരിപ്പിച്ചത് നടുവണ്ണൂരിനടുത്ത് കരുവണ്ണൂര്‍ സ്വദേശിനിയായ അന്ന ഫാത്തിമയാണ്. സംവിധായകന്‍ സുരേഷ് അച്ചൂസിന്റെയും അഡ്വ. ജ്യോതിയുടെയും മകളാണ് അന്ന ഫാത്തിമ. അച്ഛന്‍ സുരേഷ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ്

കള്ളക്കേസില്‍ നിന്ന് ഒളിച്ചോടി ഗള്‍ഫിലേക്ക്; കൂട്ടുകാരുടെ യാത്രയപ്പില്ലാത്ത ആദ്യ യാത്രയുടെ ഓര്‍മ | സ്കൈ ടൂർസ് ആൻഡ് ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യില്‍ പി.കെ. അശോകന്‍ എഴുതുന്നു

പി.കെ. അശോകന്‍ മിക്ക പ്രവാസികളെയും പോലെ ഗള്‍ഫ് എനിക്കും സമ്മിശ്ര അനുഭവമാണ് നല്‍കിയത്. ചിലപ്പോള്‍ നൊമ്പരപ്പെടുത്തും, മറ്റ് ചിലപ്പോള്‍ ഒരുപാട് സന്തോഷമാണ് അത് കൊണ്ടുവരിക. എന്റെ ആദ്യ ഗള്‍ഫ് യാത്ര തന്നെ സംഭവ ബഹുലമായിരുന്നു. ഇരുപത്തി ഒന്നാം വയസില്‍, 1982 ജനുവരി മാസത്തിലാണ് ഞാന്‍ ആദ്യമായി ഗള്‍ഫിലേക്ക് യാത്രയാകുന്നത്. സഹോദരങ്ങളുടെ വിവാഹവും പഠിത്തവും വീട്ടിലെ സാഹചര്യങ്ങളുമാണ്

[Theerpu Movie] ‘വടകരയിൽ റിസോട്ടിലെ ആക്രമണം’; തകർത്തടുക്കി പൃഥ്വിരാജും ഇന്ദ്രജിത്തും; തീർപ്പ് സിനിമയിൽ പശ്ചാത്തലമായി വടകര

വേദ കാത്റിൻ ജോർജ് വടകര: തീർപ്പ് കൽപ്പിക്കാൻ പൃഥ്വിരാജും സംഘവും എത്തുമ്പോൾ പ്രധാന പശ്ചാത്തലമായി വടകര. നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന ‘തീ‍ർപ്പ്’ സിനിമയിൽ പൃഥ്വിരാജും ഇന്ദ്രജിത്തും ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബാബരി മസ്ജിദിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന തീര്‍പ്പിലെ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന സൈജു കുറിപ്പിലൂടെയാണ് സ്ഥലം വടകരയാണെന്നുള്ളത് സിനിമയിൽ പ്രതിപാദിക്കുന്നത്. വടകരയിലെ

അറുപത് വർഷത്തിലധികം കാവുകളിലും ക്ഷേത്രങ്ങളിലും തിറയാട്ടം നിറഞ്ഞാടിയ ശരീരം ഇന്ന് ചലിക്കുന്നത് തയ്യൽ മെഷീനിൽ കിടക്ക തുന്നുന്ന താളത്തിനൊത്ത്; ഇത് തിറയാട്ടത്തിൻ്റെ അവസാന വാക്കായ ചേലിയ സ്വദേശി കുഞ്ഞി ബാലന്റെ കഥ

എ.സജീവ് കുമാർ കൊയിലാണ്ടി: വർഷങ്ങളോളം കാവുകളിലും ക്ഷേത്രങ്ങളിലും ശ്രദ്ധേയമായി തിറയാട്ടം നടത്തിയ ചേലിയ കരിയാട്ട് കുഞ്ഞി ബാലൻ ഇപ്പോഴും വീട്ടിലിരുന്ന് തയ്യൽ മെഷീനിൽ കിടക്ക തുന്നുന്നു. വടക്കെ മലബാറിലെ ഏതാണ്ടെല്ലാ കാവുകളിലും തിറ കെട്ടിയാടുന്ന പ്രശസ്തരെല്ലാം തങ്ങളുടെ ഗുരുവായി കാണുന്നത് ഇദ്ദേഹത്തേയാണ്. പിതാവും ഗുരുവുമായ ശങ്കു മാഷിൽ നിന്ന് കിട്ടിയ അറിവു വച്ച് ആലങ്ങാട്ട് ക്ഷേത്രത്തിൽ

സംസ്ഥാനത്ത് പേയിളകി മരിക്കുന്നവരുടെ എണ്ണം കൂടുന്നു; ഈ വര്‍ഷം ഇതുവരെയുണ്ടായത് 19 മരണം; തെരുവു നായയുടെ കടിഏറ്റാൽ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ അറിയാം

കൊയിലാണ്ടി: തെരുവ് നായകളുടെ കടിയേറ്റ് പേയിളകി മരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ വര്‍ഷം ഇതുവരെ 19 പേര്‍ മരിച്ചതായാണ് കണക്കുകള്‍. ഇന്ത്യയില്‍ പേവിഷബാധ മൂലം 18000 – 20000 മരണം വരെ സംഭവിക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തെരുവ് നായയുടെ കടിയേറ്റാൽ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏറെ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കയ്യെത്തിപ്പിടിക്കാവുന്ന ദൂരത്തില്‍ മേഘങ്ങള്‍ തൊട്ടുരുമ്മിപ്പോകുന്നു, കുഞ്ഞരുവികളും ചെറിയ വെള്ളച്ചാട്ടങ്ങളും; കോഴിക്കോട്ടെ ഒളിഞ്ഞിരിക്കുന്ന സ്വര്‍ഗമായ വൈദ്യര്‍ മലയിലേക്ക് ഒരു യാത്ര പോകാം

കോഴിക്കോടിനെ സാധാരണയായി ആരും മഞ്ഞും മലകളും നിറഞ്ഞ ഒരു ഹില്‍സ്റ്റേഷനായി സങ്കല്‍പിക്കാറില്ല. ചുവപ്പും മഞ്ഞയും പച്ചയുമെല്ലാം നിറത്തില്‍ ചില്ലുകൂട്ടില്‍ നിറയുന്ന ഹല്‍വകളും മസാല മണമൊഴുകുന്ന കിടുക്കാച്ചി ബിരിയാണിയും മാനാഞ്ചിറയും ബീച്ചുമെല്ലാമാണ് കോഴിക്കോടെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെയെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ ഈയിടെയായി സോഷ്യല്‍ മീഡിയയിലെ സഞ്ചാരികള്‍ കണ്ടെത്തിയ ഒട്ടനേകം മനോഹര സ്ഥലങ്ങള്‍ കോഴിക്കോടുണ്ട്. അത്തരത്തിൽ ആളുകളുടെ ശ്രദ്ധയാകർഷിച്ചൊരിടമാണ്