Category: സ്പെഷ്യല്‍
നാലര പതിറ്റാണ്ട് അന്നം തന്ന നാട്ടിലേക്ക് കളിയാവേശവുമായി വീണ്ടും; ലോകകപ്പ് കാണാനായി ഒരിക്കല്‍ക്കൂടി ഖത്തറിലെത്തി വിശേഷങ്ങള്‍ സ്‌കൈ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രവാസയുടെ കൊയിലാണ്ടിയില്‍ എഴുതുന്നു തുഷാര മഹമൂദ്
തുഷാര മഹമൂദ് ഖത്തറില്‍ നടക്കുന്ന 2022ലെ ഫിഫ ലോക കപ്പ് വിശേഷങ്ങളെ കുറിച്ചാണ് ലോകം എമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികള്‍ക്ക് പറയാനുള്ളത്. ഞാന്‍ കണ്ട വിശേഷങ്ങള്‍ നിങ്ങളുമായി പങ്ക് വെക്കുന്നതോടൊപ്പം ചുരുങ്ങിയ വാക്കുകളില്‍ എന്നെ പരിചയപ്പെടുത്തട്ടെ. 1975 ഏപ്രില്‍ 15ന് ബോംബെയില്‍ നിന്നും ദുംറ എന്ന കപ്പലില്‍ കയറി ഏഴാം നാളില്‍ ഖത്തറിലെ ദോഹ സീപോര്‍ട്ടില്‍
കെ.എസ്.ആര്.ടി.സിയുടെ ഗവി ടൂര്‍ പാക്കേജ് ഹൗസ് ഫുള്‍! കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടുദിവസം നീളുന്നത്- വിശദാംശങ്ങള്‍ അറിയാം
പത്തനംതിട്ടയിലെ ഗവിയെന്ന മനോഹര ഗ്രാമവും ഗ്രാമത്തിന്റെ മനോഹാരിത ഒപ്പിയെടുത്തുള്ള ബസ് യാത്രയും, ഓര്‍ഡിനറിയെന്ന ചിത്രത്തെ ഏറെ ജനപ്രിയമാക്കിയത് ലൊക്കേഷന്റെ സൗന്ദര്യം കൂടിയാണ്. ഇപ്പോള്‍ അതേപോലൊരു കെ.എസ്.ആര്.ടി.സി ബസില്‍ ഗവിയിലെ കാഴ്ചകള്‍ അനുഭവിക്കാനുള്ള പാക്കേജ് കെ.എസ്.ആര്.ടി.സി കൊണ്ടുവന്നിരിക്കുകയാണ്. ഹൗസ് ഫുള്‍ ആയി തന്നെ ഗവിയിലേക്കുള്ള കെ.എസ്.ആര്.ടി.സി ട്രിപ്പ് മുന്നോട്ടുപോകുന്നുണ്ട്. പാക്കേജ് ആരംഭിച്ച് ഇതുവരെ നടത്തിയ 26 ട്രിപ്പുകളിലും
‘ലോക കിരീടം ചിലപ്പോള്‍ പോര്‍ച്ചുഗലിന് കിട്ടിയേക്കാം, പക്ഷെ റോണാള്‍ഡോ, നിങ്ങള്‍ക്ക് പകരക്കാരന് വരാനുണ്ടാവില്ല പോര്‍ച്ചുഗലില്‍’ ഖത്തറില്‍ നിന്നും റഷീദ് മൂടാടി എഴുതുന്നു
ലോകകപ്പ് അവസാന നാളുകളിലേക്ക് അടുക്കുമ്പോള്‍ ഖത്തറിനെ ഓര്‍ത്ത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അഭിമാനമുണ്ട്. എല്ലാ വെല്ലുവിളികളെയും ചിരിക്കുന്ന മുഖത്തോടെ ഏറ്റെടുത്ത ശൈഖ് തമീം എന്ന ഭരണാധികാരി. മദ്യവും ലഹരിയുമില്ലാത്ത കളി മാത്രം ലഹരിയായ ഒരു ഫുട്‌ബോള്‍ കാഴ്ച. കളി കാണാന്‍ വരുന്ന വിദേശീയരായ വിരുന്നു കാര്‍ക്ക് ഭംഗയായി ആതിഥേയത്വം. അഭിനന്ദിക്കാനും ആദരവ് അര്‍പ്പിക്കാനും വാക്കുകളില്ല, ഏറ്റവും കൂടുതല്‍
കുഞ്ഞാലിമരയ്ക്കാര്‍ക്കൊപ്പം തോളോട് ചേര്‍ന്ന് അറബിക്കടലിനെ കാത്ത വെള്ളിയാങ്കല്ലിന്റെ കഥ
നിജീഷ് എം.ടി. വെള്ളിയാങ്കല്ല്. സാമൂതിരിയുടെ നാവികപ്പടത്തലവന്‍ ധീര ദേശാഭിമാനി കോട്ടക്കല്‍ കുഞ്ഞാലി മരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടമാണ് വെള്ളിയാങ്കല്ല്. കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍മാരുടെ ധീരതയുടെയും പോരാട്ട വീര്യത്തിന്റെയും അടയാളങ്ങളായി പാറക്കൂട്ടങ്ങളില്‍ പീരങ്കിയുണ്ടകളേറ്റ പാടുകള്‍ കാലത്തിന് തേച്ചു മാച്ചുകളയാനാവാതെ ഇപ്പോഴുമുണ്ട്. പോര്‍ച്ചുഗീസുകാരുമായി ബന്ധപ്പെട്ട് ഒരു പ്രണയകഥയും വെള്ളിയാങ്കല്ലിനുണ്ട്. പറങ്കിപ്പട കരയില്‍നിന്ന് പിടിച്ചുകൊണ്ടുപോയ ആയിഷ എന്ന പെണ്‍കുട്ടിയെ
അത്യാഗ്രഹത്തിന്റെ ഭാരം | Weight of Greed Children Story in Kathaneram
[web_stories_embed url=”https://koyilandynews.com/web-stories/weight-of-greed-children-story-in-kathaneram/” title=”അത്യാഗ്രഹത്തിന്റെ ഭാരം | Weight of Greed Children Story in Kathaneram” poster=”https://koyilandynews.com/wp-content/uploads/2022/12/cropped-2.jpg” width=”360″ height=”600″ align=”none”] പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ പതിവ് യാത്രക്കിറങ്ങിയതായിരുന്നു രാജാവ്. അദ്ദേഹം ഒരു ചെറിയ അരുവിയുടെ തീരത്ത് കൂടി നടക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം ആ കാഴ്ച കണ്ടത്. അരുവിയുടെ മറുകരയില്‍ ഒരു വൃദ്ധന്‍ തലയില്‍ വലിയ
പടച്ചോന്‍ കേട്ട ദുആ കാരണം കട വില്‍ക്കാന്‍ പറ്റാതെ വലഞ്ഞ കുട്ട്യാലിക്ക; സ്‌കൈ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് രചനയുടെ ഗള്‍ഫ് കിസ തുടരുന്നു
യാക്കൂബ് രചന 1989-ന്റെ അവസാനത്തിലാണ് ഞാന്‍ ദുബായ് എത്തുന്നത്. ഡിസ്‌കവറി ചാനലിലെ ‘എഞ്ചിനീയറിങ്ങ് മാര്‍വല്‍’ പരമ്പരയില്‍ അത്ഭുതമായി കാണിച്ച ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ജന്മഗേഹമുള്ള ഷിന്‍ഡഗയില്‍ നിന്നും ദേരാ-ദ്വീപുമായി ഷിന്‍ഡഗയെ ബന്ധിപ്പിക്കുന്ന ‘ഷിന്‍ഡഗാ ടണല്‍’ വഴിയുളെളാരു യാത്ര എന്റെയൊരു സ്വപ്നമായിരുന്ന കാലഘട്ടം. ഒരേ സമയം ദുബായ്‌യുടെ സമുദ്ര ഭാഗമായ ക്രീക്കിനടിയിലെ തുരങ്കത്തിനു
ലോകകപ്പിലെ ഫ്രഞ്ച് ടീമിന്റെ മുന്നേറ്റം ആഘോഷിക്കാന്‍ ഫ്രാന്‍സ് അംബാസിഡറൊരുക്കിയ വിരുന്നില്‍ കൊയിലാണ്ടിക്കാരനും; കട്ട ഫ്രഞ്ച് ഫാനായ പെരുവട്ടൂരുകാരന്‍ തൗഫീര്‍ ആ വിരുന്നിലേക്കെത്തിയ കഥ പറയുകയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിലൂടെ
ജിൻസി ടി.എം കുറച്ചുവര്‍ഷം മുമ്പ്, ഫുട്‌ബോള്‍ ടീമിനോടുള്ള ആരാധന ഫ്‌ളക്‌സുകളിലൂടെയും കട്ടൗട്ടുകളിലൂടെയും മത്സരിച്ച് പ്രകടിപ്പിക്കുന്നതിന് മുമ്പ് ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിനൊപ്പം കൂടിയാണ് കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി തൗഫീര്‍ കൈതവളപ്പില്‍. അന്ന് കുഞ്ഞ് തൗഫീറിനൊപ്പം ഫ്രഞ്ച് പടയ്ക്ക് ആവേശമായി കൂടെയുണ്ടായിരുന്നത് ഒന്നോ രണ്ടോ പേര്‍. അഞ്ഞൂറും ആയിരവും അതിലേറെയും ആരാധക നിരയുള്ള വമ്പന്‍ ടീമുകളുടെ പരിഹാസം ഏറ്റുവാങ്ങിയിട്ടുണ്ട്
കൊയിലാണ്ടിയിലെ എ.കെ.ജി ടൂര്‍ണമെന്റില്‍ രണ്ട് തവണ ചാമ്പ്യന്മാരായതുള്‍പ്പെടെ നിരവധി വിജയങ്ങള്‍, 1982 ല്‍ തുടങ്ങിയ ജൈത്രയാത്ര ഇന്നും മുന്നോട്ട്; മണമ്മല്‍ വികാസ് ക്ലബ്ബിന്‍റെ ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മകളെഴുതുന്നു നജീബ് മണമ്മല്‍
നജീബ് മണമ്മല്‍ കുട്ടിക്കാലം മുതല്‍ ചേര്‍ത്തുവച്ചതാണ് ‘വികാസ് മണമ്മല്‍’ എന്ന ഞങ്ങളുടെ ക്ലബ്ബ്. നാല്പതില്‍ പരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും കൈ വിടാതെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട് ഞങ്ങള്‍ ഈ ക്ലബ്ബിനെ. ക്ലബ്ബുകളും വായന ശാലകളും ഒരു കാലത്ത് ഓരോ നാടിന്റെയും അടയാളപ്പെടുത്തലുകളായിരുന്നു. കല്യാണ വീട്ടുകളില്‍, മരണ വീടുകളില്‍, ഓരോ ഇടവേളകളിലും, സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി,
കാലങ്ങളെ വേരുകള്‍ക്കടിയിലൊളിപ്പിച്ച പാലമരം, കടലില്‍ക്കുളിച്ച് കരയില്‍ തപസ്സിരിക്കുന്ന പോലെ ക്ഷേത്രം; മൂടാടിയുടെ പൈതൃകമായ ഉരുപുണ്യകാവിനെക്കുറിച്ച് നിജീഷ് എം.ടി. എഴുതുന്നു
നിജീഷ് എം.ടി. ഗുരുപുണ്യകാവ് വാമൊഴിവഴക്കത്താല്‍ ‘ഉരുപുണ്യകാവ്’ എന്നായതാണെന്ന് ഭാഷാ വൈജ്ഞാനികര്‍ പറയുന്നു. ജ്ഞാനവൃദ്ധന്മാരാരും ജിവിച്ചിരിപ്പില്ലാത്തതിനാല്‍ ആരോട് ചോദിക്കാന്‍? അതിപുരാതനകാലം മുതല്‍ക്കേ പ്രകൃതിയെ ആരാധിച്ചിരുന്ന മനുഷ്യര്‍, ഭൂമിയെ പ്രത്യേകിച്ച് മണ്ണിന്റെ ഊര്‍വരതയെ അമ്മയുടെ, ദേവീ യുടെ രൂപത്തില്‍ കാണുകയും ആരാധിക്കുകയും ചെയ്യാന്‍ തുടങ്ങി. പിന്നീട് സാമൂഹിക ജീവിതക്രമത്തില്‍ മാതൃദായകക്രമം നിലവില്‍ വന്നപ്പോള്‍ സ്ത്രീ ദൈവസങ്കല്പങ്ങള്‍ക്ക് കൂടുതല്‍
‘അവരാണ് അന്നും ഇന്നും എന്റെ മെസിയും നെയ്മറുമെല്ലാം, അവരുടെ വിജയങ്ങൾ ആഘോഷിക്കാൻ ‘ചിയർ ഗേൾസാ’യി ഞങ്ങൾ പെൺപട പോവാറുണ്ടായിരുന്നു…’; ഖത്തർ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ നാട്ടിലെ ഫുട്ബോൾ ഓർമ്മകൾ എഴുതുന്നു, അണേലക്കടവ് സ്വദേശിനി ജയ ഗോപിനാഥ്
കൊയിലാണ്ടി: ലോകം മുഴുവൻ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിലാണ്. ഫുട്ബോളിനെ ഏറ്റവുമധികം സ്നേഹിക്കുന്ന മലയാളികൾക്ക് ഫുട്ബോളിനെ കുറിച്ച് ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി ഓർമ്മകൾ ഉണ്ടാകും. അത്തരത്തിൽ എഴുതിയ ഒരു ഓർമ്മക്കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. അണേലക്കടവ് സ്വദേശിനി ജയ ഗോപിനാഥാണ് ഫേസ്ബുക്കിൽ ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകം മുഴുവൻ ഫുട്ബോൾ ആവേശത്തിൽ