Category: സ്പെഷ്യല്‍

Total 572 Posts

‘നല്ല ഓര്‍മ്മ ശക്തിയാണല്ലോ…. നന്നായി ചൊല്ലുന്നുമുണ്ട്’ അധ്യാപകന്‍ പകര്‍ന്ന ആത്മവിശ്വാസം കല്ലുവെട്ടി നടന്നവനെ കെ.എ.എസിലേക്കെത്തിച്ച മാസ്മരികത; സുബൈര്‍ അരിക്കുളത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നു

‘നല്ല ഓര്‍മ്മ ശക്തിയാണല്ലോ…. നന്നായി ചൊല്ലുന്നുമുണ്ട്’ എന്ന മാഷിന്റെ പ്രോത്സാഹനം, അന്നുവരെ ഒരു ടീച്ചറും എന്നിലര്‍പ്പിക്കാത്ത വിശ്വാസം…ഞാനറിയാതെ ആത്മാഭിമാനത്തിന്റെ ഓലപ്പടക്കങ്ങള്‍ എന്നിലേക്കെറിയുകയായിരുന്നു’. കെ.എ.എസ് ഉദ്യോഗസ്ഥനായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച അരിക്കുളം സ്വദേശി സുബൈര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളില്‍ ചിലതാണിത്. പഠനത്തില്‍ അത്രയധികം മികവ് പുലര്‍ത്താതിരുന്ന ഒരു കാലഘട്ടത്തില്‍ ഉള്ളു തുറന്ന് പ്രോത്സാഹനം നല്‍കിയ തന്റെ

പിൻ മെസേജുകള്‍ക്ക് ഡെഡ് ലൈനുമായി വാട്സ്ആപ്പ്; ‘മെസേജ് പിൻ ഡ്യൂറേഷൻ’ ഫീച്ചറിലൂടെ പിൻ ചെയ്‌ത മെസേജുകളെ നിയന്ത്രിക്കാം

  വാട്സ്ആപ്പ് ഓരോ പുതിയ അപ്ഡേഷനിലും ആകര്‍ഷകമായ ഫീച്ചറുകളാണ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ആപ്ലിക്കേഷന്റെ സുരക്ഷാ വെല്ലുവിളികള്‍ക്ക് തടയിടാനും കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലിയാക്കാനും ഉതകുന്നവയാണ് അവതരിപ്പിക്കുന്ന പുത്തന്‍ ഫീച്ചറുകളില്‍ പലതും. സേവ് ചെയ്യാത്ത നമ്പരുകളിൽ നിന്നുമുള്ള കോളുകൾ വരുമ്പോൾ അവ സൈലന്റ് ആക്കുന്ന സംവിധാനം അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതുവഴി വാട്സ്ആപ്പ് തട്ടിപ്പുകൾ തടയുകയാണ് ഉദ്ദേശ്യം. ഇപ്പോള്‍

മൂടാടിയും എം.ആര്‍ വിജയരാഘവനും ശ്രീനാരായണ മിഷന്‍ എന്ന സംഘടനയും- നിജീഷ് എം.ടി എഴുതുന്നു

നിജീഷ് എം.ടി. 72 വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1951 ൽ തൃശൂർ ജില്ലയിലെ നാട്ടികയിൽ നിന്നും മൂടാടിയിലേക്ക് എം.ആർ.വിജയരാഘവൻ എന്ന മനുഷ്യസ്നേഹിയായ ഹോമിയോ ഡോക്ടർ എത്തിച്ചേരുന്നതോടെയാണ് മൂടാടി എന്ന ഗ്രാമത്തിന്,നാടിന് പുത്തനുണർവ്വുണ്ടാവുന്നത്. അദ്ദേഹത്തിൻ്റെ സഹോദരങ്ങളും, പെങ്ങളും വയനാട്ടിൽ കുടിയേറി കർഷകരായി ജീവിച്ചപ്പോൾ സമൂഹിക ഇടപെടലുകളിലൂടെ ഒരു നാടിന് പ്രിയപ്പെട്ടവനായി മാറാനായിരുന്നു വിജയരാഘവൻ ഡോക്ടറുടെ നിയോഗം.

തിരുവാതിര ഞാറ്റുവേല തുടങ്ങി, പഴഞ്ചൊല്ലുകൾ തെറ്റിച്ച് കാലവര്‍ഷം; കോഴിക്കോട് ജില്ലയിൽ ഇത്തവണ മഴയിലെ കുറവ് 73 ശതമാനം

കോഴിക്കോട്: ‘തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാ മഴ’ എന്നാണ് പഴഞ്ചൊല്ല്. കാലങ്ങളായി തിരുവാതിര ഞാറ്റുവേല തുടങ്ങിയ ശേഷം പെയ്യുന്ന കനത്ത മഴ കാലങ്ങളായി നിരീക്ഷിച്ചവരാകും ഈ പഴഞ്ചൊല്ല് പറഞ്ഞുതുടങ്ങിയത്. എന്നാല്‍ മഴ ഈ പഴഞ്ചൊല്ല് തെറ്റിക്കുന്ന കാഴ്ചയാണ് ഇത്തവണ മലയാളികള്‍ കാണുന്നത്. വ്യാഴാഴ്ചയാണ് തിരുവാതിര ഞാറ്റുവേല ആരംഭിച്ചത്. രണ്ടാഴ്ചത്തോളമാണ് ഞാറ്റുവേല നീണ്ടുനില്‍ക്കുക. ഇക്കാലയളവില്‍ തുടര്‍ച്ചയായ മഴയാണ് കേരളത്തില്‍

‘പ്രിയംവദയും ഞാനും തമ്മിൽ’; വായനയുടെ വസന്തകാലത്തെ ഓർമ്മകൾ പങ്കുവച്ച് കൊല്ലം സ്വദേശിനി ഷമീമ ഷഹനായി

ഷമീമ ഷഹനായി രാമേശ്വരൻകണ്ടിയെന്ന ‘രാമേശംകണ്ടി’ എന്റെ അയൽപക്കമാണ്. ‘രാമേശംകണ്ടി’ പുതുക്കിപണിതപ്പോൾ പ്രിയംവദ എന്നായി ആ വീടിന്റെ പേര്. പ്രിയംവദയും എന്റെ വായനയും തമ്മിൽ എനിക്കൊരിക്കലും മറക്കാനാവാത്ത ഒരു ബന്ധമുണ്ട്. ‘ആയ’ എന്ന് ഞങ്ങൾ വിളിക്കുന്ന പ്രിയംവദയിലെ ഗോപാലൻമാഷ് എന്റെ വായനാവസന്തത്തിൽ തന്നത് പുസ്തകങ്ങളുടെ ഒരു പൂക്കാലമായിരുന്നു. മാഷിന്റെ പുസ്തകശേഖരത്തിൽനിന്ന് ബുക്കെടുത്ത് വീട്ടിൽ കൊണ്ടുപോയി വായിക്കുക എന്നത്

ആനവണ്ടിയിൽ ഒരു യാത്ര പോയാലോ? കോഴിക്കോട് നിന്ന് കൊട്ടിയൂരിലേക്കും ബ്രഹ്മഗിരി താഴ്വരയിലേക്കും ബജറ്റ് ടൂറിസം പാക്കേജ് അവതരിപ്പിച്ച് കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ

കോഴിക്കോട്: ബ്രഹ്മഗിരി താഴ്‍വരയിലേക്കും ദക്ഷിണ കാശിയായ കൊട്ടിയൂരിലേക്കും കെ.എസ്.ആര്‍.ടി.സി യാത്ര സംഘടിപ്പിക്കുന്നു. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് യാത്ര ഒരുങ്ങുന്നത്. ബ്രഹ്മഗിരി താഴ്വരയിലേക്ക് 25ന് ആറു മണിക്ക് യാത്ര ആരംഭിക്കും. കരിംതണ്ടനെ തളച്ചമരവും ചങ്ങലയും, പൂക്കോട് തടാകം, തൊള്ളായിരം കണ്ടി, സുല്‍ത്താന്‍ ബത്തേരി ജംഗിള്‍ സഫാരി എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. കെ.എസ്.ആര്‍.ടി.സി ഒരുക്കുന്ന കൊട്ടിയൂര്‍

മഴക്കാലം തുടങ്ങിയെന്ന് കരുതി യാത്ര പോകാതിരിക്കാന്‍ കഴിയുമോ… മഴയില്‍ കൂടുതല്‍ സുന്ദരമാകുന്ന കോഴിക്കോട് ജില്ലയിലെ അഞ്ച് സ്ഥലങ്ങള്‍ ഇതാ

മഴക്കാലത്ത് വീടിനകത്ത് ചുരുണ്ടുകൂടിയിരിക്കുന്നതാണ് സുഖം. എന്നാല്‍ മഴയത്ത് യാത്ര പോകുന്നത് വളരെ വ്യത്യസ്തമായ അനുഭവമാണ്. എന്നാല്‍ മഴക്കാലത്ത് പോകാന്‍ പറ്റിയ സ്ഥലങ്ങള്‍ ഏതെല്ലാമാണ്? വിഷമിക്കേണ്ട, കോഴിക്കോട് ജില്ലയില്‍ മഴക്കാലത്ത് സൗന്ദര്യമേറുന്ന സ്ഥലങ്ങള്‍ നിരവധിയുണ്ട്. അത്തരത്തിലുള്ള ഏറ്റവും മികച്ച അഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടാം. ജാനകിക്കാട് പേര് പോലെ തന്നെ സുന്ദരമായ കാടാണ് ജാനകിക്കാട്. മലയാളികളുടെ മനസില്‍

പ്രതിഷേധം, സംഘര്‍ഷം, ഹര്‍ത്താല്‍; പേരാമ്പ്രയിലെ വിക്ടറി സമരം എന്ത്, എന്തിന്?, വിശദമായി പരിശോധിക്കാം

പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്‍ഡ് സാനിറ്ററീസ് എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തൊഴിലാളികള്‍ സമരത്തിലാണ്. സ്ഥാപനത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് തൊഴിലാളികളെ പുറത്താക്കിയതാണ് സമരത്തിന്റെ തുടക്കം. സ്ഥാപനത്തിനെതിരെയുള്ള സമരവും സംഘര്‍ഷവും അതിനെ തുടര്‍ന്നുള്ള ഹര്‍ത്താലിനുമെല്ലാമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പേരാമ്പ്ര സാക്ഷ്യം വഹിച്ചത്. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നിപപാടുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സമരത്തിലുള്ള തൊഴിലാളികള്‍

ഡേ മാര്‍ട്ടിലെ ഊര്‍ജ്വസ്വലന്‍, കക്കട്ട് നിവാസികളുടെ പ്രിയപ്പെട്ടവന്‍; ഒഡീഷ ദുരന്തത്തില്‍ മരിച്ച സദ്ദാം ഹുസൈനെ ഓര്‍ത്ത് അജീഷ് കക്കട്ടില്‍

ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ മരണമടഞ്ഞ കേരളത്തിലെ അതിഥി തൊഴിലാളിയെക്കുറിച്ച് ഓര്‍മ്മക്കുറിപ്പുമായി കക്കട്ട് സ്വദേശി. അജീഷ് എന്ന യുവാവാണ് സദ്ദാമിനൊപ്പമുള്ള സൗഹൃദത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്. പൂർണ്ണരൂപത്തിൽ കുറിപ്പ് വായിക്കാം പ്രിയ സദ്ദാമിന് വിട … സദ്ദാമുമായി കുറഞ്ഞ നാളത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു. കക്കട്ടിൽ ഡേ മാർട്ട് ഷോപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് മാസക്കാലം ഷോപ്പിന്റെ സജീവ

‘ആരാ ഷമീമ? ഷമീമ കൈ പൊക്കണം, ഷമിക്കുട്ടി സ്ലെയ്റ്റിൽ എഴുതിയതുപോലെ ബോർഡിൽ ഒന്ന് എഴുതിയെ..’ ഒന്നാംക്ലാസിലെ കേട്ടഴുത്തിന്റെ ഓർമ്മ പങ്കുവെച്ച് കൊല്ലം സ്വദേശിനി

ഷമീമ ഷഹനായി കേട്ടെഴുത്തിന് ജാനകിട്ടീച്ചർ ആ ഒറ്റവാക്ക് പറഞ്ഞപ്പോൾ മനസ്സിൽ നിറയെ വട്ടഫ്രെയിമുള്ള കണ്ണട വെച്ച, മൊട്ടത്തലയുള്ള, പല്ലില്ലാത്ത മോണ കാട്ടിചിരിക്കുന്ന ആ മനുഷ്യൻ നിറഞ്ഞുനിന്നു സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി നടത്തിയ ഒരു കേട്ടെഴുത്ത് മനസ്സിലിന്നും തെളിഞ്ഞു നിൽക്കുന്നു. അതിന്റെ ഓർമ്മകളിലേക്ക് ഞാനൊന്ന് ഊളിയിടുകയാണ്. എല്ലാ അക്ഷരമാലകളും അവരവരുടെ പേരും ക്ലാസ്സ്‌ ബുക്കിലെ