ഡേ മാര്‍ട്ടിലെ ഊര്‍ജ്വസ്വലന്‍, കക്കട്ട് നിവാസികളുടെ പ്രിയപ്പെട്ടവന്‍; ഒഡീഷ ദുരന്തത്തില്‍ മരിച്ച സദ്ദാം ഹുസൈനെ ഓര്‍ത്ത് അജീഷ് കക്കട്ടില്‍


ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ മരണമടഞ്ഞ കേരളത്തിലെ അതിഥി തൊഴിലാളിയെക്കുറിച്ച് ഓര്‍മ്മക്കുറിപ്പുമായി കക്കട്ട് സ്വദേശി. അജീഷ് എന്ന യുവാവാണ് സദ്ദാമിനൊപ്പമുള്ള സൗഹൃദത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്.

പൂർണ്ണരൂപത്തിൽ കുറിപ്പ് വായിക്കാം

പ്രിയ സദ്ദാമിന് വിട …

സദ്ദാമുമായി കുറഞ്ഞ നാളത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു. കക്കട്ടിൽ ഡേ മാർട്ട് ഷോപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് മാസക്കാലം ഷോപ്പിന്റെ സജീവ സാന്നിദ്ധ്യമായിരുന്നു. ഡേ മാർട്ടിന്റെ എല്ലാ ഷോപ്പിലും സദ്ദാം മാറി മാറി ജോലി ചെയ്യുമായിരുന്നു. നന്നായി മലയാളം സംസാരിക്കാനറിയുന്ന സദ്ദാമുമായി എനിക്ക് നല്ല സൗഹൃദവുമായിരുന്നു.

ഒരുദിവസം കൊണ്ട് തന്നെ സദ്ദാം നമ്മളെ ആഴത്തിൽ സ്നേഹിച്ച് കീഴ്‌പ്പെടുത്തിയിരുന്നു. ജോലിയിലെ ഉത്തരവാദിത്വവും ഊർജ്വസ്വലതയും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഒരു മാസം മുമ്പ് ഭാര്യയുടെ പ്രസവത്തിന് നാട്ടിൽ പോയതായിരുന്നു.


Related News: ഒഡീഷ ട്രെയിന്‍ ദുരന്തം: അതിഥി തൊഴിലാളിയുടെ മരണത്തില്‍ ഞെട്ടി കുറ്റ്യാടി, നോവായി സദ്ദാം ഹുസെെന്‍


നാളെ ഡേ മാർട്ടിന്റെ കടിയങ്ങാട് ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്താൻ വേണ്ടി ബംഗാളിൽ നിന്നും കോഴിക്കോട്ടേക്ക് ട്രെയിൻ കയറിയതായിരുന്നു. ആ ട്രെയിനാണ് ഒഡീഷയിൽ വെച്ച് അപകടത്തിൽ പെടുന്നത്. നല്ലൊരു കൃഷിക്കാരൻ കൂടിയായിരുന്നു സദ്ദാം. സദ്ദാമിന്റെ വേർപാട് അദ്ദേഹത്തിന്റെ കുടുംബത്തെ പോലെ ഡേ മാർട്ടിനും തീരാ നഷ്ടമാണ്. സദ്ദാമിന്റേയും ഡേ മാർട്ടിന്റെയും ദു:ഖത്തിൽ പങ്കു ചേരുന്നു.
ആദരാഞ്ജലികൾ.