Category: വടകര
വടകരയില്‍ ബ്രൗണ്‍ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
വടകര: ബ്രൗണ്‍ ഷുഗറുമായി അന്തര്‍ സംസ്ഥാന തൊഴിലാളിയെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ ഡുംഗോല്‍ സ്വദേശി മീറ്റു മൊണ്ഡലിനെയാണ് (33) എസ്.ഐ ധന്യ കൃഷ്ണനും സംഘ വും അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 4.5 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടികൂടി. ആലുവയില്‍നിന്ന് വരുകയായിരുന്ന പ്രതിയെ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കല്ലാച്ചിയില്‍ കുടുംബസമേതം
”ലീവ് ഔദ്യോഗിതമായി ചോദിച്ചിട്ടില്ല, മാലിന്യമുക്ത പഞ്ചായത്തിനായി ഏറ്റവുമധികം വര്‍ക്ക് ചെയ്ത വ്യക്തി, രാജി വെച്ച് പോവരുതെന്ന് ആഗ്രഹിച്ചിരുന്നു’; ചെക്യാട് പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രിയങ്കയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും
വടകര: ചെക്യാട് പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ വടകര ഡോട് ന്യൂസിനോട് പ്രതികരിച്ച് പഞ്ചായത്ത് പ്രഡിസന്റ്. ”പ്രിയങ്ക വന്നത് ശരിക്കും ഭാഗ്യമായാണ് ഞങ്ങള്‍ കരുതിയിരുന്നത്. അത്രത്തോളം നല്ലതായിരുന്നു കുട്ടി. മാലിന്യമുക്ത പഞ്ചായത്തിനായി ഏറ്റവുമധികം വര്‍ക്ക് ചെയ്ത ആളാണ് പ്രിയങ്കയെന്നും അവരുടെ മരണത്തില്‍ അതിയായ വിഷമമുണ്ടെന്നും നസീമ കൊട്ടാരത്ത് പറഞ്ഞു പറഞ്ഞു
‘അവധി അപേക്ഷ നിരന്തരമായി നിഷേധിച്ചത് മാനസികമായി തകര്‍ത്തു’; ചെക്യാട് പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രിയങ്കയുടെ ആത്മഹത്യയില്‍ നിര്‍ണാക വിവരങ്ങള്‍ പുറത്ത്
വടകര: ചെക്യാട് പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ആത്മഹത്യ ചെയ്യാന്‍ കാരണം പഞ്ചായത്ത് സെക്രട്ടറിയാണെന്ന് വ്യക്തമാക്കുന്ന പ്രിയങ്കയുടെ ശബ്ദ സന്ദേശം പുറത്ത്. അവധി അപേക്ഷ നിരന്തരമായി നിഷേധിച്ചത് മാനസികമായി തകര്‍ത്തുവെന്ന് പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ടെന്ന് മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു ”നിരവധി തവണ
ഓൺലൈൻ ബിസിനസ് നടത്തി പണം തട്ടി; വടകര ആയഞ്ചേരി സ്വദേശി അറസ്റ്റിൽ
കോഴിക്കോട് : ഓൺലൈൻ ബിസിനസ് നടത്തി പണം തട്ടിയ കേസിൽ വടകര ആയഞ്ചേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ. ആയഞ്ചേരി പുതുവരിക്കോട്ട് മെഹറൂഫ്(23) ആണ് അറസ്റ്റിലായത്. വെൽ കാപിറ്റൽ എന്ന പ്ലാറ്റ്ഫോംവഴി ഓൺലൈൻ ബിസിനസ് നടത്തിയാണ് ഇയാൾ പണം തട്ടിയതെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയാണ് 1,30,000 രൂപ നഷ്ടപെട്ടതായി പരാതി നൽകിയത്. മെഡിക്കൽ കോളേജ് പോലീസാണ് പ്രതിയെ
വടകരയിൽ ട്രെയിന്‍ തട്ടി മധ്യവയസ്കൻ മരിച്ചു
വടകര: ചോറോട് ഓവര്‍ ബ്രിഡ്ജിന് സമീപം ട്രെയിന്‍ തട്ടി കല്ലായി സ്വദേശി മരിച്ചു. പയ്യാനക്കല്‍ പടന്ന വളപ്പില്‍ സക്കീര്‍ ഹുസൈനാണ് മരിച്ചത്. അമ്പത്തിരണ്ട് വയസായിരുന്നു. ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. വടകര പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.
‘പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തി’; വിശ്വസിക്കാനാവുന്നില്ല, വിദേശത്ത് പോയതുപോലെ’; തലശ്ശേരി – മാഹി ബൈപ്പാസിനെക്കുറിച്ച് എം.മുകുന്ദന്‍
വടകര: തലശ്ശേരി – മാഹി ബൈപ്പാസിലൂടെയുള്ള യാത്ര വിശ്വസിക്കാനാവുന്നില്ലെന്നും വിദേശത്ത് പോയതുപോലെയാണെന്നും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.മുകുന്ദന്‍. ബൈപ്പാസ് പോലെയാള്ള വലിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ നിശ്ചയദാര്‍ഢ്യം വേണം. പ്രതിസന്ധികളെ നേരിടാനുള്ള ഒരു ഇച്ഛാ ശക്തി വേണം. അത് നമ്മുടെ പിണറായി സര്‍ക്കാര്‍ കാണിച്ചു തന്നുവെന്നും അദ്ധേഹം പറഞ്ഞു. തലശ്ശേരി മാഹി ബൈപ്പാസിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു എം.മുകുന്ദന്റെ പ്രതികരണം.
ജനിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോൾ എസ്എംഎ രോഗബാധിത; ജീവിതത്തത്തോട് പൊരുതുന്ന കുരുക്കിലാടുള്ള കുഞ്ഞു സിയ ഫാത്തിമയെ ചേർത്ത് പിടിച്ച് കെ.കെ ശൈലജ ടീച്ചര്‍
വടകര: ഒട്ടും പരിചയമില്ലാത്ത കെ.കെ ശൈലജ ടീച്ചര്‍ കൈയിലെടുത്തിട്ടും കുഞ്ഞ് സിയാ ഫാത്തിമയ്ക്ക് പരിഭവം ഒട്ടും തോന്നിയിരുന്നില്ല ഇന്നലെ. വിശേഷങ്ങള്‍ പറഞ്ഞ് കൊഞ്ചിക്കുമ്പോള്‍ സിയ ഇടയ്ക്ക് ഉമ്മയെ നോക്കുന്നുണ്ടായിരുന്നു. ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായി കുരിക്കിലാട് എത്തിയപ്പോഴായിരുന്നു ടീച്ചര്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ എസ്എംഎ എന്ന രോഗം ബാധിച്ച സിയാ ഫാത്തിമയെ കാണാനായി ആശാരിക്കുനി എന്ന വീട്ടിലേക്ക് എത്തിയത്.
വഴക്കിന് പിന്നാലെ പുഴയിലേക്ക് തള്ളിയിട്ടു; വിലങ്ങാട് വാളൂക്ക് പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം
വാണിമേല്‍: വിലങ്ങാട് പുഴയരികില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. വയനാട് നിരവിൽപ്പുഴ അരിമല കോളനിയിൽ സോണിയ (40) യുടെ മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന വാസു(എലുമ്പന്‍) എന്നയാളെയാണ് കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തു. പുല്ലരിയാന്‍ പോയ സോണിയയുമായി വാസു വഴക്കിടുകയായിരുന്നു. തുടര്‍ന്ന് സോണിയയെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് വിവരം. കൃത്യത്തിന്
‘നിങ്ങളല്ലാതെ ആര് ജയിക്കാന്‍’; മേപ്പയിലെ 99കാരി സിനിമാനടിയെ നേരില്‍ കണ്ട് കെ.കെ ശൈലജ ടീച്ചര്‍, അഭിവാദ്യമര്‍പ്പിച്ച് നാട്ടുകാര്‍, വടകരയുടെ മനസ് അറിഞ്ഞ് പ്രചാരണം
വടകര: മേപ്പയിലെ തൊണ്ണൂറ്റൊമ്പത്കാരി സിനിമാനടി ഉച്ചന്റെവിട നാരായണിക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറെ നേരിട്ട് കണ്ടപ്പോള്‍ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു. അടുത്തിരുന്ന് ഇലക്ഷനെ കുറിച്ച് സംസാരിച്ചപ്പോള്‍ ‘വടകരയില്‍ നിങ്ങളല്ലാതെ ആര് ജയിക്കാനെന്ന്’ ശൈലജയോട് തലയില്‍ കൈവച്ച് പറയുകയും ചെയ്തു. ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായി മേപ്പയില്‍ എത്തിയപ്പോഴായിരുന്നു നാരായണിയെക്കുറിച്ച് ശൈലജ അറിയുന്നത്. പ്രായത്തിന്റെ അവശതകളെ
‘സ്റ്റോപ്’ ബോർഡുമായി ഇനി അവർ ഇല്ല; മൂരാട് പഴയ പാലത്തിൽ നിയോഗിച്ചിരുന്ന പോലീസുകാരെയും ഹോം ഗാർഡിനെയും പിൻവലിച്ച് ട്രോഫിക് പോലീസ്
വടകര: ഗുഡ് ബെെ പറഞ്ഞ് അവർ മടങ്ങി, ഇനി മൂരാടിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ അവരില്ല. മൂരാട് പുതിയ പാലം താത്ക്കാലികമായി തുറന്നതോടെയാണ് പാലത്തിന് ഇരുവശത്തുമായി നിയമിച്ചിരുന്ന പോലീസുകാരെയും ഹോം ഗാർഡിനെയും വടകര ട്രാഫിക് പോലീസ് പിൻവലിച്ചത്. നാട്ടുകാരോട് യാത്രപറഞ്ഞാണ് അവർ മടങ്ങിയത്. ഇടുങ്ങിയ പഴയ പാലത്തിലൂടെ സുഗമമായി വാഹനങ്ങൾക്ക് കടന്നുപോകുന്നതിനാണ് ഇരുശവത്തും ഉദ്യോഗസ്ഥരെ ട്രാഫിക് പോലീസ്