Category: Uncategorized

Total 2643 Posts

കാത്തിരിപ്പിനൊടുവില്‍ റോഡ് യാഥാര്‍ത്ഥ്യമായി; മൂടാടി കിള്ള വയല്‍ എളാഞ്ചേരി താഴ റോഡ് ജനങ്ങള്‍ക്കായി തുറന്നു

മൂടാടി: എളാഞ്ചേരിക്കാരുടെ ഏറെ നാളത്തെ ആവശ്യമായ റോഡ് പണി പൂര്‍ത്തീകരിച്ചു. കിള്ള വയല്‍ എളാഞ്ചേരി താഴ കോണ്‍ ഗ്രീറ്റ് ചെയ്ത റോഡ് ജനങ്ങള്‍ക്കായി തുറന്നു. മൂടാടി ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്നും ഏഴ് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്. ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പണികഴിപ്പിച്ച കിള്ള വയല്‍- എളാഞ്ചേരി താഴ റോഡ് ഉദ്ഘാടനം പ്രസിഡന്റ് സി.കെ.

കോഴിക്കോട് ജില്ല മികച്ച വനിതാ വെറ്റിനറി സര്‍ജന്‍ അവാര്‍ഡ് മേപ്പയ്യൂര്‍ വെറ്റിനറി സര്‍ജന്‍ ഡോ.ഇ.കെ പ്രീതയ്ക്ക്; ആദരിച്ച് മേപ്പയ്യൂര്‍ പൗരാവലി

മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലയിലെ ബെസ്റ്റ് വനിതാ വെറ്റിനറി സര്‍ജനായി തെരഞ്ഞെടുക്കപ്പെട്ട മേപ്പയൂര്‍ വെററിനറി ഹോസ്പിറ്റലിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.കെ. പ്രീതയെ ആദരിച്ച് മേപ്പയ്യൂര്‍ പൗരാവലി. മേപ്പയൂര്‍ വികസന സെമിനാറില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് കെ.ടി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എന്‍.പി. ശോഭ പ്രീതയ്ക്ക് ഉപഹാരം നല്‍കി. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.

മുചുകുന്ന് വരിക്കോളി ചെറിയ മമ്മദ് അന്തരിച്ചു

മുചുകുന്ന്: വരിക്കോളി ചെറിയ മമ്മദ് അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: എം.സി.കുഞ്ഞയിഷ. മക്കള്‍: നിസാര്‍, ഷംസു, സലീന, മുസ്തഫ, റജില. മരുമക്കള്‍: നൗഷാദ്, റഷീദ്, റഹ്‌മത്ത്, സജീറ. സഹോദരങ്ങള്‍: ഹസ്സന്‍, മൊയ്തു, പത്തൂട്ടി

Kerala Lottery Results | Nirmal Lottery NR 362 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 362 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

കോഴിക്കോട് ദേശീയപാതയില്‍ റോഡ് ഇടിഞ്ഞ് ചരക്ക് ലോറി മറിഞ്ഞു

കോഴിക്കോട്: റോഡ് ഇടിഞ്ഞ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. രാമനാട്ടുകര- വെങ്ങലം ബൈപ്പാസിലാണ് സംഭവം. വെളളിയാഴ്ച പുലര്‍ച്ചെ കണ്ണൂരില്‍ നിന്നും ആലപ്പുഴലേക്ക് പോകുന്ന ചരക്ക് ലോറിയാണ് മറിഞ്ഞത്. സംഭവത്തില്‍ ലേറി ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം സമീപ പ്രദേശത്ത് മഴ പെയ്തിരുന്നു.  പ്രധാന റോഡില്‍ നിന്നും സമീപത്തെ സര്‍വ്വീസ് റോഡിലേക്കാണ് ലോറി  മറിഞ്ഞത്. സംഭവത്തില്‍

ചരിത്രം ആവര്‍ത്തിച്ച് കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ എച്ച് എസ് എസ് സ്‌കൂള്‍; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോല്‍ക്കളിയില്‍ എ ഗ്രേഡ് കരസ്ഥമാക്കി ഹൈസ്‌കൂള്‍ ടീം

പയ്യോളി: കോല്‍ക്കളി മത്സരത്തില്‍ ചരിത്രമാവര്‍ത്തിച്ചിരിക്കുകയാണ് കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ എച്ച്.എസ്.എസ് സ്‌കൂള്‍. ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരിക്കുകയാണ്. ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍സെക്കന്‍ഡറി തലത്തിലും കോല്‍ക്കളി മത്സരത്തില്‍ ഇത്തവണ കുഞ്ഞാലി മരയ്ക്കാര്‍ സ്‌കൂള്‍ ടീം ഉണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഹയര്‍

എന്‍ സി പി തിക്കോടി മണ്ഡലം വൈസ് പ്രസിഡന്റ് കെ വി നാണുവിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരിച്ച് എന്‍ സി പി തിക്കോടി മണ്ഡലം പ്രവര്‍ത്തകര്‍

കൊയിലാണ്ടി: എന്‍.സി.പി. കൊയിലാണ്ടി ബ്ലോക്ക് എക്‌സിക്യുട്ടീവ് അംഗം തിക്കോടി മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി. നാണുവിന്റെ ഒന്നാം ചരമവാര്‍ഷികം സംഘടിപ്പിച്ച് എന്‍.സി.പി.തിക്കോടി മണ്ഡലം കമ്മിറ്റി. തിക്കോട് എന്‍.എച്ച് അടിപ്പാത സമരത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന കെ.വി. നാണു അടിപ്പാതക്കു വേണ്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു തിരിച്ചു പോകുമ്പോളായിരുന്നു തിക്കോടി ടൗണില്‍ വെച്ച് ബൈക്ക് തട്ടി മരണപ്പെട്ടത്.

ജില്ലാ കലോത്സവത്തില്‍ അപ്പീല്‍ നല്‍കി സംസ്ഥാന തലത്തിലേക്ക്; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബനമുട്ടില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി തിരുവങ്ങൂര്‍ എച്ച്.എസ്.എസ്.ടീം

കൊയിലാണ്ടി: ഇത്തവണത്തെ സംസ്ഥാന കലോത്സവത്തില്‍ കൊയിലാണ്ടിയെ പ്രതിനിധീതകരിച്ച് തിരുവങ്ങൂര്‍ എച്ച്.എസ്.എസില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് പോരാട്ടത്തിനായി ഇറങ്ങിയത്. വാശിയേറിയ മത്സരത്തിനൊടുവില്‍ ഏറ്റവും കൂടുതല്‍ പോയിന്റും ഒന്നാം സ്ഥാനവും ഏ ഗ്രേഡും കരസ്ഥമാക്കിയിരിക്കുകയാണ് തിരുവങ്ങൂര്‍ എച്ച്.എസ്.എസ്.ടീം. മുഹമ്മദ് ഹാദിഫും സംഘവുമാണ് കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയത്. ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തിളങ്ങി കൊയിലാണ്ടിയും; സംസ്‌കൃത പദ്യപാരായണത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി തിരുവങ്ങൂര്‍ സ്‌കൂളിലെ ശിവഗംഗ നാഗരാജ്

കൊയിലാണ്ടി: ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവ മാമങ്കത്തിന് തിരിതെളിഞ്ഞപ്പോള്‍ കൊയിലാണ്ടിയുടെ അഭിമാനം വാനോളം ഉയര്‍ത്തി തിരുവങ്ങൂര്‍ എച്ച്.എസ്.എസിലെ ശിവഗംഗ നാഗരാജ്. സംസ്‌കൃത വിഭാഗം പദ്യപാരായണത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരിക്കുകയാണ് ശിവഗംഗ. കൊയിലാണ്ടി തിരുവങ്ങൂര്‍ എച്ച്.എസ് എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശിവഗംഗ. എട്ട് വര്‍ഷമായി സംഗീത പരിശീലനം നടത്തിവരികയാണ്. അരങ്ങാടത്ത് മലര് കലാമന്ദിരത്തില്‍ പാലക്കാട് പ്രേം

സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിലെ തച്ചന്‍കുന്നിന്റെ ചരിത്രം പറയുന്ന യു.കെ കുമാരന്റെ ‘തക്ഷന്‍കുന്ന് സ്വരൂപം’ നാടകാവിഷ്‌കാരം ഇന്ന് സര്‍ഗാലയയില്‍

പയ്യോളി: അന്താരാഷ്ട്ര കരകൗശല മേള നടക്കുന്ന ഇരിങ്ങല്‍ സര്‍ഗാലയയില്‍ പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപം നോവലിന്റെ നാടകാവിഷ്‌കാരം അരങ്ങേറുന്നു. ഇന്ന് വൈകുന്നേരം ഏഴുമണിക്കാണ് നാടകം. കെ.വി.ശശികുമാര്‍ സംവിധാനം ചെയ്ത നാടകം തച്ചന്‍കുന്ന് നാടന്‍ നാടക സംഘമാണ് അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ തച്ചന്‍കുന്ന് ഗ്രാമവും പരിസര പ്രദേശങ്ങളും പശ്ചാത്തലമായി രചിക്കപ്പെട്ട നോവലിന് വയലാര്‍ അവാര്‍ഡ്