Category: Uncategorized
അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ജില്ലാ 224 (എസ്) കണ്‍വന്‍ഷനും അവാര്‍ഡ് വിതരണവും നടത്തി കൊയിലാണ്ടി അലയന്‍സ് ക്ലബ്ബ്
കൊയിലാണ്ടി: കാസര്‍ഗോഡ് മുതല്‍ മലപ്പുറം ജില്ലകള്‍ വരെയുള്ള അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 224 (എസ്), കേരളയുടെ കണ്‍വന്‍ഷനും അവാര്‍ഡ് വിതരണം നടത്തി. ഇന്നലെ വൈകീട്ട് കൊയിലാണ്ടി അലയന്‍സ് ഹാളില്‍ വച്ച് നടന്ന പരിപാടിയില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഷമീര്‍ കളത്തിങ്കലിന്റെ അധ്യക്ഷതയില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ. സത്യന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ
വടകര മുക്കാളിയില്‍ കാറിനുള്ളില്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ഗുരുതരമായി പൊള്ളലേറ്റ പേരാമ്പ്ര സ്വദേശി മരിച്ചു
വടകര: മുക്കാളിയില്‍ കാറിനുള്ളിൽ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പേരാമ്പ്ര സ്വദേശി മരിച്ചു. എരവട്ടൂര്‍ സ്വദേശി ബിജുവാണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. തീപിടുത്തത്തില്‍ 80ശതമാനം പൊള്ളേലറ്റ് ചികിത്സയിലാരുന്നു ഇയാള്‍. വെള്ളിയാഴ്ച ഉച്ചയോടെ മേലെ മുക്കാളിയിലായിരുന്നു ആത്മഹത്യ ശ്രമം. കാറില്‍നിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ കാറിന്റെ ചില്ലു തകര്‍ത്തു ബിജുവിനെ പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആദ്യം
കൊയിലാണ്ടി സ്വദേശിയായ മത്സ്യത്തൊഴിലാളി മത്സ്യബന്ധനത്തിനിടയില്‍ കുഴഞ്ഞ് വീണ് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ മത്സ്യത്തൊഴിലാളി മത്സ്യബന്ധനത്തിനിടയില്‍ കുഴഞ്ഞ് വീണ് മരിച്ചു. ചെറിയ മങ്ങാട് ഫിഷര്‍മെന്‍ കോളനിയില്‍ ബൈജു ആണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസ്സായിരുന്നു. മത്സ്യബന്ധനത്തിടയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച ബൈജുവിനെ വടകര ഭാഗത്ത് കരയില്‍ എത്തിക്കുകയും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അച്ഛന്‍: പരേതനായ ബാബു അമ്മ: പരേതയായ ബേബി ഭാര്യ: ജീന്‍ഷ. മക്കള്‍: വൈഷ്ണവ്, വിഷ്ണു.
80 ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളാണോ? കാരുണ്യ ലോട്ടറി നറുക്കെടുത്തു, സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 636 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം
കീഴരിയൂരില്‍ രാത്രിയുടെ മറവില്‍ ചന്ദനമരം മുറിച്ചു കടത്തിയതായി പരാതി
കീഴരിയൂര്‍: കീഴരിയൂരില്‍ രാത്രിയുടെ മറവില്‍ ചന്ദനമരം മുറിച്ചു കടത്തിയതായി പരാതി. കുപ്പേരിക്കണ്ടി താമസിക്കും കല്ലടക്കുന്നുമ്മല്‍ ഉഷയുടെ പറമ്പില്‍ നിന്നാണ് ചന്ദനമരം മോഷണം പോയത്. മൂന്ന് മരങ്ങളാണ് മുറിച്ചത്. മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങള്‍ക്കും സംരംഭകരാകാം; മേപ്പയ്യൂരില്‍ ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള ജനുവരി 18ന്
മേപ്പയ്യൂര്‍: വ്യവസായ വാണിജ്യ വകുപ്പിന്റെയും മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മേപ്പയ്യൂരില്‍ ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള സംഘടിപ്പിക്കുന്നു. മേള ജനുവരി 18 വ്യാഴം ഉച്ചയ്ക്ക് മൂന്നുമണിക്ക് മേപ്പയ്യൂര്‍ പഞ്ചായത്ത് ഹാളില്‍ നടക്കും. 1. ഒരു സംരംഭം തുടങ്ങുന്നതിനാവശ്യമായ സര്‍ക്കാര്‍ പദ്ധതികള്‍, സബ്‌സിഡി, വായ്പ, ലൈസന്‍സ് തുടങ്ങിയ എല്ലാ കാര്യങ്ങളും സംശയങ്ങളും വിശദീകരിക്കുന്നു. സംരഭവായ്പ സംബന്ധിച്ച് ബാങ്ക്
സ്റ്റേറ്റ് സിവില്‍ ഡിഫന്‍സ് സ്‌പോര്‍ട്‌സ് മീറ്റില്‍ മികച്ച പ്രകടനം; കൊയിലാണ്ടി സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മ്മാര്‍ക്ക് അനുമോദനം
കൊയിലാണ്ടി: ആദ്യ സിവില്‍ ഡിഫന്‍സ് വളണ്ടിയേഴ്‌സ് സ്റ്റേറ്റ് സ്‌പോര്‍ട്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കൊയിലാണ്ടിയിലെ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മ്മാര്‍. കൊയിലാണ്ടി യൂണിറ്റ് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെ സ്റ്റേഷനില്‍ വച്ച് അനുമോദിച്ചു. തൃശ്ശൂരില്‍ വെച്ച് നടന്ന ആദ്യത്തെ സിവില്‍ ഡിഫന്‍സ് വളണ്ടിയേഴ്‌സ് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് മീറ്റിലാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ ശരത് പി.കെ അധ്യക്ഷത
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളകുടിശ്ശിക അനുവദിച്ച് നല്‍കുക; ജനുവരി 24 ന് നടത്തുന്ന പൊതുപണി മുടക്ക് വിജയിപ്പിക്കാന്‍ ആഹ്വാനവുമായി എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല
കൊയിലാണ്ടി: ജനുവരി 24 ന് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പൊതു പണിമുടക്ക് വിജയിപ്പിക്കാന്‍ എച്ച് എസ്.എസ്.ടി. എ കൊയിലാണ്ടി മേഖലാ സമ്മേളനം ആഹ്വാനം ചെയ്തു. സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കുടിശ്ശികയായി നല്‍കേണ്ട 18% ശമ്പളം അനുവദിക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക അനുവദിച്ച് നല്‍കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക,
താമരശ്ശേരിയില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുതര പരിക്ക്; ഒരു വിദ്യാര്‍ത്ഥിനിയെ പുറത്തെടുത്തത് ബസ്സിനടിയില്‍ നിന്ന്
കോഴിക്കോട്: താമരശ്ശേരിയില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുതര പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. താമരശ്ശേരി കോരങ്ങാട് സ്വദേശിനിക്കും പൂനൂര്‍ സ്വദേശിനിക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിനിയെ ബസിനടിയില്‍ നിന്നാണ് പുറത്തെടുത്തത്. ഇരുവരും കെ.എം.സി.ടി കോളേജിലെ വിദ്യാര്‍ത്ഥിനികളാണ്. മറ്റൊരു വാഹനം സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് വീണതാണെന്നാണ് സൂചന.
93ാം വര്‍ഷത്തിന്റെ നിറവിലേക്ക് ആന്തട്ട ഗവ: യു പി സ്‌കൂള്‍; വാര്‍ഷികാഘോഷവും 34 വര്‍ഷം സേവനമനുഷ്ഠിച്ച പ്രധാന അധ്യാപകുടെ വിരമിക്കല്‍ യാത്രയയ്പ്പും മാര്‍ച്ച് ആദ്യവാരത്തില്‍
കൊയിലാണ്ടി: ആന്തട്ട ഗവ: യു.പി സ്‌കൂള്‍ തൊണ്ണൂറ്റി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. വാര്‍ഷികാഘോഷവും 34 വര്‍ഷത്തെ ദീര്‍ഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്കുളള യാത്രയയ്പ്പും മാര്‍ച്ച് ആദ്യ വാരത്തില്‍ നടക്കും. പ്രധാനധ്യാപകരായ എം.ജി. ബല്‍രാജ്, ഹിന്ദി അധ്യാപിക പി.ഷീബ എന്നിവരാണ് നീണ്ട 34 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ നിന്നും വിരമിക്കുന്നത്. സംഘാടക സമിതി യോഗം