Category: Push.
റോഡ് മുറിച്ചുകടക്കവെ കുതിച്ചെത്തിയ ബൈക്ക് പെണ്‍കുട്ടിയെ തെറിപ്പിച്ച് കടന്നു; മൂവാറ്റുപുഴയില്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ഥിനി ബൈക്കിടിച്ച് മരണപ്പെട്ട സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. നിര്‍മ്മല കോളജ് വിദ്യാര്‍ഥിനി വാളകം സ്വദേശിനി നമിതയാണ് മരണപ്പെട്ടത്. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യും. മൂവാറ്റുപുഴ നിര്‍മല കോളജിന് മുന്നിലായിരുന്നു
പ്ലസ് വണ്‍: കോഴിക്കോട് ജില്ലയിലെ പതിനൊന്ന് സ്‌കൂളുകളിലായി അനുവദിച്ചത് 660 അധിക സീറ്റുകള്‍; സ്‌കൂളുകള്‍ ഏതെന്നറിയാം
കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിന് ജില്ലയിലെ 11 സ്‌കൂളുകളില്‍ അധികബാച്ചുകള്‍ അനുവദിച്ചു. ജില്ലക്ക് ആകെ 660 സീറ്റുകളാണ് അധികമായി അനുവദിച്ചത്. ആറ് ഗവ. സ്‌കൂളുകളിലും നാല് എയ്ഡഡ് സ്‌കൂളുകളിലും ഒരു സ്‌പെഷ്യല്‍ സ്‌കൂളിലുമാണ് പുതിയ ബാച്ചുകള്‍. സയന്‍സ് -രണ്ട്, ഹ്യുമാനിറ്റീസ് -അഞ്ച്, കൊമേഴ്സ് -നാല് എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ട കോഴ്സുകളുടെ എണ്ണം. കുറ്റ്യാടി ഗവ. എച്ച്.എസ്.എസ്., പാലേരി
കൊയിലാണ്ടി സ്വദേശിയായ ലോക്കോ പൈലറ്റ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍
കൊയിലാണ്ടി: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമില്‍ മരിച്ച നിലയില്‍. കൊയിലാണ്ടി സ്വദേശി കെ.കെ.ഭാസ്‌കരനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലോടെ റെയില്‍വേ സ്‌റ്റേഷനിലെ റണ്ണിങ് റസ്റ്റ് റൂമില്‍ ഭാസ്‌കരനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ സഹപ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 5.10ന് പുറപ്പെടുന്ന ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ ലോക്കോ പൈലറ്റായി പോകേണ്ടതായിരുന്നു
വസ്ത്രങ്ങള്‍ ചിതറിത്തെറിച്ചു, പൈപ്പുകളും വയറുകളും തകര്‍ന്നു; മുക്കത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടം
മുക്കം: പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടം. മുക്കം കാരശ്ശേരി ജങ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവമുണ്ടായത്. നാല് വര്‍ഷം പഴക്കമുള്ള സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനാണ് പൊട്ടിത്തെറിച്ചത്. വാഷിങ് മെഷീന്റെ വയറില്‍ എലി കരണ്ടതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ അനുമാനം. സ്‌ഫോടനത്തില്‍ വാഷിങ് മെഷീനും
ചേമഞ്ചേരിയില്‍ വാഹനാപകടം: കാറും ബസും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം. നാല് കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 3മണിക്ക് ശേഷമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന എം4 സിക്‌സ് എന്ന ബസും കോഴിക്കോട് നിന്നും വടകര ഭാഗത്തേക്ക് പോവുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രികരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ
ഇന്നും പെരുമഴ; കോഴിക്കോട് ജില്ലയിൽ നാല് ദിവസം യെല്ലോ അലേർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ ഇന്നലത്തെ അതിശക്ത മഴ തുടരാനടക്കമുള്ള സാധ്യതയാണ് ഉള്ളത്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം മഴ കനത്തതോടെ മൂന്ന് ജില്ലകളിൽ ഇന്ന്
ക്ഷേത്ര നടത്തിപ്പിൽ പോലീസിനെന്ത് കാര്യം; കോഴിക്കോട് ക്ഷേത്ര നടത്തിപ്പ് ചെലവിലേക്ക് പോലീസുകാർ പണം കൊടുക്കണമെന്ന സർക്കുലർ വിവാദത്തിൽ, ക്ഷേത്രം ദേവസ്വം ബോർഡിനെ ഏൽപ്പിക്കൂവെന്ന് സോഷ്യൽ മീഡിയ, ഒടുവിൽ സർക്കുലർ പിൻവലിച്ച് തടിതപ്പി പോലീസ്
കോഴിക്കോട്: മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിനായി കോഴിക്കോട് സിറ്റി പോലീസ് നടത്തുന്ന പിരിവ് നിര്‍ത്തിവെച്ചു. ക്ഷേത്ര നടത്തിപ്പിന്റെ ചെലവിലേക്കായി കോഴിക്കോട് സിറ്റിയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും 20 രൂപ മാസം തോറും സംഭാവന ചെയ്യണമെന്ന സെര്‍ക്കുലര്‍ സോഷ്യല്‍മീഡിയില്‍ വിവാദമായതിനെ തുടര്‍ന്നാണ് നടപടി. ജൂലൈ 19നായിരുന്ന ധനസമാഹരണത്തിനായി ജില്ലാ പോലീസ് മേധാവി സെര്‍ക്കുലര്‍ പുറത്തിറക്കിയത്. പിരിവ്
കനത്ത മഴ; കോഴിക്കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കോഴിക്കോട്: മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജൂലൈ 24ന് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലാണ് അവധി. മുൻകൂട്ടി
കണ്ണൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്; അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)
കണ്ണൂര്‍: കണ്ണൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. താവക്കര സ്വദേശി റാഫിക്കിനാണ് പരിക്കേറ്റത്. അപകടത്തില്‍ ബസിന്റെ മുന്‍ചക്രം റാഫിക്കിന്റെ ശരീരത്തില്‍ കയറിയിങ്ങി. സ്‌റ്റേറ്റ് ബാങ്കിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. പുതിയ ബസ് സ്റ്റാന്റ് ഭാഗത്ത് നിന്നും വന്ന ബൈക്ക് കണ്ണൂര്‍ ആശുപത്രി ഭാഗത്തേക്ക് പോകുകയായിരുന്ന ചങ്ങായി എന്ന ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഉടന്‍
Kerala Lottery Results | Bhagyakuri | Akshaya AK-609 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ-609 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം