Category: Push.
‘നിപ’യിൽ ആശ്വാസ വാർത്ത; പരിശോധനയ്ക്ക് അയച്ച 11 പേരുടെ ഫലവും നെഗറ്റീവ്
കോഴിക്കോട്: നിപ സാന്നിധ്യത്തെ തുടർന്ന് ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കപട്ടികയിലുള്ളവരടക്കമുള്ളവര്‍ക്കാണ് നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇന്ന് വൈകിട്ടാണ് പരിശോധനാ ഫലം വന്നത്. അതേസമയം ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ ഇന്ന് നിപ പരിശോധനക്കായി
കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു (14/09/2023)
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. ഫലം പ്രഖ്യാപിച്ച പരീക്ഷകൾ 2022 നവംബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എസ്.ഡി.ഇ – ബി.കോം/ബി.ബി.എ റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ (2017 അഡ്മിഷന്‍ മുതല്‍) 2022 നവംബറില്‍ നടന്ന സി.ബി.സി.എസ്.എസ് – യു.ജി – മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി/ബി.സി.എ റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ 2022 നവംബറില്‍
കോഴിക്കോട് പുഴയില്‍ കുളിക്കാനിറങ്ങിയ പന്ത്രണ്ടുകാരന്‍ മുങ്ങി മരിച്ചു
കോഴിക്കോട്: പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പന്തീരങ്കാവ് പാലാഴി അത്താണിയ്ക്കല്‍ ഉമ്മളത്തൂര്‍ താഴം മാക്കോലത്ത് ഫൈസലിന്റെയും റസീനയുടെയും മകന്‍ സി.കെ.മുഹമ്മദ് ആദില്‍ ആണ് മരിച്ചത്. പന്ത്രണ്ട് വയസായിരുന്നു. പയ്യടിമീത്തല്‍ മാമ്പുഴ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം ചിറയ്ക്കല്‍ കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു ആദില്‍. പുഴയിലിറങ്ങിയ ആദില്‍ അടിയൊഴുക്കില്‍ പെട്ടാണ് അപകടമുണ്ടായത്.
ഹൃദയാഘാതത്തെ തുടർന്ന് വേളത്ത് യുവാവ് അന്തരിച്ചു
വേളം: വേളം പൂളക്കൂലിൽ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് അന്തരിച്ചു. മുപ്പത്തിമൂന്നുകാരനായ ദിപിനേഷ് ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദിപിനേഷിനെ ആദ്യം അടുത്തുള്ള ക്ലിനിക്കിലും പിന്നീട് പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിക്കും. അമ്മ: ദേവി. ഭാര്യയും ഒന്നര വയസുള്ള മകളുമുണ്ട്. Summary: The young man died due
Kerala Lottery Result Karunya Plus KN 487 Winners List| 80 ലക്ഷം നേടിയ ഭാഗ്യശാലി ആരാകും? കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുത്തു, സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദമായ ഫലം അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-487 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PN 329221 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PV 178461 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍
ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി
കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) നാളെയും മറ്റന്നാളും അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല. ല്ലയിൽ ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; രോഗം സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്
കോഴിക്കോട്: ജില്ലയിൽ ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് നേരത്ത ഉണ്ടായിരിക്കുന്നത്. മരിച്ച രണ്ട് പേർക്കും, ചികിത്സയിലുള്ള രണ്ട് പേർക്കുമാണ്
നിപ: ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ; ചങ്ങരോത്ത് പഞ്ചായത്തിലെ ഉൾപ്പെടെ 11 വാർഡുകൾകൂടി പട്ടികയിൽ
കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കായക്കൊടി ഗ്രാമപഞ്ചായത്തിലെ 10,11,12,13 വാർഡുകളും ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാർഡുകളും തിരുവള്ളൂരിലെ 7,8,9 വാർഡുകളും പുറമേരിയിലെ വാർഡ് നാലിലെ തണ്ണിർപ്പന്തൽ ടൗൺ ഉൾപ്പെട്ട പ്രദേശവുമാണ് പുതിയതായി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇതോടെ ജില്ലയിലെ 9 പഞ്ചായത്തുകൾ കണ്ടെയിൻമെന്റ് സോണുകളായി. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ
നിപ: കോഴിക്കോട്ട് ആള്‍ക്കൂട്ട നിയന്ത്രണം; 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്
കോഴിക്കോട്: നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണമേർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. സെപ്തംബർ 24 വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ഇന്നലെയാണ് നിപ വെെറസ് ബാധ സ്ഥിരീകരിക്കുന്നത്. പൂനെയിലേക്ക് അയച്ച 5 സാമ്പിളുകളിൽ