Category: അറിയിപ്പുകള്‍
അധിക വൈദ്യുതി ഉപയോഗം; മാര്‍ച്ച് 31 നകം അറിയിച്ചില്ലേല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്
കോഴിക്കോട്: അധിക വൈദ്യുതി ഉപയോഗിക്കുന്നവര്‍ വിവരമറിയിച്ചില്ലേല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്. 31 നകം അളവില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് അത് സ്വയം വെളിപ്പെടുത്താന്‍ സമയം നല്‍കിയിട്ടുണ്ട്. 31 നകം വിവരങ്ങള്‍ കൃത്യമായി നല്‍കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും 31 ന് ശേഷം പരിശോധന ശക്തമാക്കുകയും ഇതില്‍ വിവരങ്ങള്‍ നല്‍കാത്തവര്‍ക്കെതിരെ കനത്ത പിഴ ഈടാക്കുമെന്നും കെ.എസ്.ഇ.ബി
വിവിധ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; കോഴ്‌സുകളെക്കുറിച്ച് അറിയാം വിശദമായി
കോഴിക്കോട്: പൊന്നാനിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ (ICSR) ഏപ്രിലില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എട്ട്, ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടാലന്റ് ഡെവലപ്പ്മെന്റ് കോഴ്സിനും (ഏപ്രില്‍ 15 – രാവിലെ 10 മുതല്‍ 11 വരെ), പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍
കെല്‍ട്രോണില്‍ സൗജന്യ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് വര്‍ക്ക് ഷോപ്പ് നടത്തുന്നു; വിശദമായി അറിയാം
കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തി വരുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സിന്റെ വനിതാദിനത്തോടനുബന്ധച്ചുളള സൗജന്യ ഓണ്‍ലൈന്‍ ക്ലാസ് മാര്‍ച്ച് 26,27 തിയ്യതികളില്‍ വൈകീട്ട് ഏഴ് മുതല്‍ എട്ട് വരെ നടത്തുമെന്ന് റീജണല്‍ ഹെഡ് അറിയിച്ചു. സൗജന്യ വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9072592412, 9072592416.
നാഷണല്‍ ആയുഷ് മിഷന്‍ കുക്ക്, സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി
കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന്‍-കോഴിക്കോട് ജില്ല കരാര്‍ അടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍, കുക്ക് എന്നീ തസ്തികയിലേക്ക് മാര്‍ച്ച് 25ന് നടത്താനിരുന്ന കൂടികാഴ്ച മാറ്റിവെച്ചതായി ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തു നിന്ന് സ്വർണ്ണമോതിരം വീണുകിട്ടി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തു നിന്ന് ഒരു സ്വർണ്ണമോതിരം വീണുകിട്ടിയിട്ടുണ്ട്. ക്ഷേത്രത്തിന് മുന്നിലുള്ള ആൽ മരത്തിന് സമീപത്തു നിന്നാണ് മോതിരം ലഭിച്ചത്. നഷ്ടപ്പെട്ടവർ 9946217495 എന്ന നമ്പറിലോ ദേവസ്വംഓഫീസുമായോ ബന്ധപ്പെടുക.
ഫുട്ബോളിൽ പരിശീലനം നേടാം; കൊയിലാണ്ടിയിൽ വേനല്‍ക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്ബോൾ വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. 7 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ 2 ന് ക്യാമ്പുകള്‍ ആരംഭിക്കും. കോഴിക്കോട്, കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമ്പ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sportscouncilkozhikode.com. ഫോണ്‍ :
കേരള സര്‍ക്കാറിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ ഫാഷന്‍ ഡിസൈന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
കൊല്ലം: കേരള സര്‍ക്കാരിനു കീഴില്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരള, ബാര്‍ ഓഫ് ഡിസൈന്‍ (ഫാഷന്‍ ഡിസൈന്‍) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകര്‍ ഏതെങ്കിലും അംഗീകൃത പരീക്ഷ ബോര്‍ഡിന്റെ പ്ലസ് ടു യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം. തിരുവനന്തപുരത്തെ പരീക്ഷ കേന്ദ്രങ്ങളില്‍ വച്ചാണ് പ്രവേശന പരീക്ഷ നടത്തുന്നത്. എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 39 ഡിഗ്രി വരെ താപനില ഉയരും
തിരുവനന്തപുരം: കേരളത്തിലെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 39ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. മാര്‍ച്ച് 22 മുതല്‍ 26 വരെ കോട്ടയം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 °C വരെ ഉയരും. കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37 വരെ ആകുമെന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട ജില്ലയില്‍
യുജിസി, നെറ്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരാണോ?; കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു, വിശദമായി അറിയാം
കോഴിക്കോട്: അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ ജനറല്‍ പേപ്പര്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പേപ്പര്‍ രണ്ട്, ഇംഗ്ലീഷ് പേപ്പര്‍ രണ്ട്, കോമേഴ്സ് പേപ്പര്‍ രണ്ട്, ഇലക്ട്രോണിക് പേപ്പര്‍ രണ്ട് മാനേജ്മെന്റ് പേപ്പര്‍ രണ്ട് എന്നീ വിഷയങ്ങളില്‍ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു. പ്രസ്തുത വിഷയങ്ങളില്‍ പി.ജി കഴിഞ്ഞവര്‍ക്കും പി.ജി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ജൂണിലെ പരീക്ഷ കണക്കാക്കിയാണ്
പേരാമ്പ്ര പൈതേത്ത് റോഡ് സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
പേരാമ്പ്ര: പേരാമ്പ്ര പൈതേത്ത് റോഡ് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. മലപ്പാടികണ്ടി മീത്തല്‍ അഷ്‌റഫിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. പേരാമ്പ്ര ടൗണില്‍ വച്ച് ഇന്നലെ ഉച്ചയോടെയാണ് പേഴ്‌സ് നഷ്ടമായത്. പേഴ്‌സില്‍ അഷ്‌റഫിന്റെ എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, മൂവായിരത്തിലധികം രൂപ എന്നിവയാണ് ഉണ്ടായിരുന്നത്. കണ്ടുകിട്ടുന്നവര്‍ 919539791970 എന്ന നമ്പറിൽ ബന്ധപ്പെടുക.