Category: അറിയിപ്പുകള്‍

Total 1059 Posts

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധി പൂക്കാട് വിവിധയിടങ്ങളില്‍ ഇന്ന് (05-04-24) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: ലെെൻ വർക്ക് നടക്കുന്നതിനാൽ കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധി പൂക്കാട് വിവിധ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. കാപ്പാട് വയൽപ്പള്ളി, ചെങ്ങോട്ട്കാവ് പ്പള്ളി വെറ്റിലപ്പാറ മുത്തോന റോഡ് എന്നീ സ്ഥലങ്ങളിലാണ് ഭാഗികമായി വൈദ്യുതി മുടങ്ങുക.

കൊല്ലം പിഷാരികാവ് ക്ഷേത്ര മഹോത്സവം; ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം, വാഹനങ്ങൾ കടന്നു പോകേണ്ടത് ഇപ്രകാരം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 8 മണി വരെയാണ് ഗതാഗത നിയന്ത്രണം. വടകര ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഹനങ്ങൾ പയ്യോളി പേരാമ്പ്ര, ഉള്ള്യേരി പാവങ്ങാട് വഴി .കോഴിക്കോടെക്ക് പോകണം, കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കനക്കും; കോഴിക്കോട് ജില്ല ഉള്‍പ്പെടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂട് തുടരുകയാണ്. കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലൊഴികെ ഇന്നു മുതല്‍ മുതല്‍ തിങ്കളാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. താപനിലയില്‍ സാധാരണ കാലാവസ്ഥയേക്കാള്‍ രണ്ട് മുതല്‍

കേരള തീരത്തേയ്ക്ക് ഉയര്‍ന്ന തിരമാല ഉണ്ടാകുമെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

തിരുവന്തപുരം: ‘കള്ളക്കടല്‍’ പ്രതിഭാസം തുടരുന്നതിനാല്‍ കേരള-തമിഴ്നാട് തീരത്ത് ഉയര്‍ന്ന തിരമാല ഉണ്ടാകുമെന്ന് ജാഗ്രത നിര്‍ദ്ദേശം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 20 സെന്റീ

കൊല്ലം പിഷാരികാവ് ക്ഷേത്ര മഹോത്സവം; ദേശീയപാതയില്‍ 4,5 തിയ്യതികളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി;  വാഹനങ്ങള്‍ കടന്നു പോകേണ്ട വഴികള്‍ അറിയാം വിശദമായി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ദേശീയപാതയില്‍ ഏപ്രില്‍ 4,5 തിയ്യതികളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഏപ്രില്‍ 4 ന്. രാവിലെ 11 മണി മുതല്‍ രാത്രി 8 മണി വരെയും, ഏപ്രില്‍ 5ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി 8 മണി വരെയുമാണ് ഗതാഗത നിയന്ത്രണം. വടകര ഭാഗത്തു നിന്നു

ക്യാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ചെറുവണ്ണൂര്‍ സ്വദേശിനി സുമനസ്സുകളുടെ ചികിത്സാ സഹായം തേടുന്നു

ചെറുവണ്ണൂര്‍: രക്താര്‍ബുദം കാരണം ഗരൃുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന 21 വയസ്സുകാരി ചികിത്സാ സഹായം തേടുന്നു. ചെറുവണ്ണൂര്‍ തെക്കെ പെരുവന കരുണാകരന്‍-സുനിത ദമ്പതികളുടെ ഏകമകള്‍ ആര്യയാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. അപൂര്‍വ്വമായ രക്താര്‍ബുദം ബാധിച്ച് വെല്ലൂര്‍ സി.എം.സി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ആര്യ. കഴിഞ്ഞ മാസമാണ് അസുഖം സ്ഥിരീകരിച്ചത്. നിലവില്‍ നാല് കീമോകള്‍ ചെയ്തു. ചികിത്സാ ചിലവനായി 40

എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കിക്മയില്‍ സൗജന്യ സി-മാറ്റ് പരിശീലനം; വിശദമായി അറിയാം

കോഴിക്കോട്: 2024-26 എം.ബി.എ. ബാച്ചിലേക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കു വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സൗജന്യ സി-മാറ്റ് പരിശീലനം നടത്തുന്നു. സൗജന്യ ട്രയല്‍ ടെസ്റ്റ്, സ്‌കോര്‍ കാര്‍ഡ്, ശരി ഉത്തരങ്ങളുടെ വിശകലനവും, യൂ ട്യൂബ് വീഡിയോ ക്ലാസ്സും ചേര്‍ന്നതാണ് പരിശീലനം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. https://bit.ly/KICMA-CMAT ലിങ്ക്

രാജ്യത്ത് വരുന്ന രണ്ടരമാസം ചൂട് കനക്കും; 20 ദിവസംവരെ നീളുന്ന ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര ഭൗമമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് വരുന്ന രണ്ട് മാസങ്ങളില്‍ ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഭൗമമന്ത്രാലയം. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയാണ് കടുത്തചൂട് അനുഭവപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മോഹപത്ര അറിയിച്ചു. വിവിധ ഇടങ്ങളില്‍ പത്തുമുതല്‍ 20 ദിവസംവരെ ഉഷ്ണതരംഗങ്ങള്‍ക്കും സാധ്യതയുണ്ട്. ഈ സമയം രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും സാധാരണയിലും ഉയര്‍ന്ന താപനില അനുഭവപ്പെടും. പടിഞ്ഞാറന്‍ ഹിമാലയന്‍മേഖല,

സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ വിവിധ സാങ്കേതിക മേഖല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്റര്‍ വിവിധ സാങ്കേതിക മേഖലകളില്‍ കോഴ്സുകള്‍ ആരംഭിക്കുന്നു. സോളാര്‍ ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ്ങ് എന്നിവയിലാണ് പ്രവേശനം. അപേക്ഷാ ഫോറം സിവില്‍സ്റ്റേഷന് എതിര്‍വശത്തുളള സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ നിന്ന് ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 8891370026.

സംസ്ഥാനത്ത് ചൂട് കൂടും; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവന്തപുരം: സംസ്ഥാനത്ത് ചൂട് കൂടും. 12 ജില്ലകളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് താപനില മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 5 വരെ സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി സെല്‍ഷ്യസ് വരെ