Category: മേപ്പയ്യൂര്‍

Total 518 Posts

മലമ്പനി: മേപ്പയ്യൂരില്‍ ഇരുനൂറിലേറെ പേരുടെ രക്തം പരിശോധിച്ചു, പുതുതായി ആര്‍ക്കും രോഗമില്ല

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ കഴിഞ്ഞ ദിവസം മലമ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുനൂറിലേറെ പേരുടെ രക്തം പരിശോധിച്ചു. കഴിഞ്ഞ ദിവസമാണ് എട്ടാം വാര്‍ഡിലെ അതിഥി തൊഴിലാളി കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഇപ്പോള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 81 ഇതര സംസ്ഥാന തൊഴിലാളികളുടെയും പ്രദേശവാസികളായ 133 പേരുടെയും രക്തമാണ് പരിശോധിച്ചതെന്ന് മേപ്പയ്യൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍

മേപ്പയ്യൂരിൽ മലമ്പനി സ്ഥിരീകരിച്ചു; കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ അതിഥി തൊഴിലാളി കുടുംബത്തില്‍ മലമ്പനി സ്ഥിരീകരിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മേപ്പയ്യൂരില്‍ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരം, ടെറസുകള്‍, ഓവര്‍ഹെഡ് ടാങ്കുകള്‍ എന്നിവ കൃത്യമായി പരിശോധിച്ച് കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് മേപ്പയ്യൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍

മൂന്ന് ബഡ്ജറ്റുകളില്‍ തുക വകയിരുത്തിയിട്ടും റോഡ് വികസനം കടലാസില്‍; കുണ്ടും കുഴിയുമായി മേപ്പയ്യൂര്‍-കൊല്ലം റോഡ്

മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന മേപ്പയ്യൂര്‍-കൊല്ലം റോഡിന്റെ വികസനം വെറും കടാസില്‍ മാത്രം. മൂന്ന് ബഡ്ജറ്റുകളില്‍ റോഡ് വികസനത്തിനായി 39 കോടി വകയിരുത്തിയെങ്കിലും അറ്റകുറ്റപണി നടത്തിയ റോഡ് വീണ്ടും പലയിടങ്ങളിലും കുണ്ടും കഴിയുമായി. കൊല്ലം നെല്ലാടി റോഡ് വികസനത്തിനായി സംസ്ഥാന ബഡ്ജറ്റിലൂടെ 38.98.57866 കോടി രൂപ കിഫ്ബിയില്‍ അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട്

മേപ്പയ്യൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ മുന്നൂറാം കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ മുന്നൂറാം കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻ നായരാണ് ഉദ്ഘാടനം ചെയ്തത്. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രസന്ന, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ സി.ടി.പ്രതീഷ്,

നാടും യുവജനങ്ങളും ഒത്തുചേർന്നു; ചെറുവണ്ണൂർ കണ്ണങ്കോട്ടു പറകുളത്തിനിത് രണ്ടാം ജന്മം (വീഡിയോ കാണാം)

മേപ്പയൂർ: കടുത്ത വേനലിൽ പോലും വറ്റാതെ നാടിൻറെ ജലസ്രോതസ്സായിരുന്നു കണ്ണങ്കോട്ടു പറകുളം. എന്നാൽ വർഷങ്ങളായി ഉപയോഗിക്കാതെ ആയതോടെ പായലും ചളിയും നിറഞ്ഞ് കുളം ഉപയോഗ്യശൂന്യമാകുകയായിരുന്നു. എന്നാൽ ചെറുവണ്ണൂർ പഞ്ചായത്തിലെ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളുടെ ജലസ്രോതസ്സ് ആയ കണ്ണങ്കോട്ടു പറകുളത്തെ ഉപേക്ഷിക്കുവാൻ നാട്ടിലെ ചെറുപ്പക്കാർ തയ്യാറായിരുന്നില്ല. യുവജനങ്ങളും നാടും കൈകോർത്തപ്പോൾ പറകുളത്തിനിത് രണ്ടാം ജന്മം. പഞ്ചായത്തിന്റെയും

മേപ്പയ്യൂര്‍ നാഗപ്പള്ളി അംഗന്‍വാടിയില്‍ നിന്നും വിരമിക്കുന്ന ഹെല്‍പ്പര്‍ ജാനുവിന് യാത്രയയപ്പ്

മേപ്പയ്യൂര്‍: നാഗപ്പള്ളി അംഗന്‍ വാടിയില്‍ നിന്നും 38 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഹെല്‍പ്പര്‍ കെ.പി.ജാനുവിന് യാത്രയയപ്പ് നല്‍കി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.നിഷിത, വര്‍ക്കര്‍ ടി.കെ.സരള, വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ കെ.രതീഷ്, വി.എം.നാരായണന്‍, മാരാത്ത് മനോഹരന്‍, കെ.മനോജ്, രതീഷ്

മേപ്പയ്യൂരിൽ അറുപതടിയോളം ആഴമുള്ള  കിണറ്റില്‍ വീണ മുട്ടനാടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന (വീഡിയോ കാണാം)

  മേപ്പയ്യൂർ: അറുപതടിയോളം ആഴമുള്ള  കിണറ്റില്‍ വീണ മുട്ടനാടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന. മേപ്പയ്യൂര്‍ പഞ്ചായത്തിലെ കൂനംവെള്ളിക്കാവില്‍ കാഞ്ഞിരമുള്ളതില്‍ ഷെരീഫയുടെ വീട്ടിലാണ് സംഭവം.   മൂന്ന് വയസോളം പ്രായമുള്ള മുട്ടനാടാണ് മേയുന്നതിനിടെ വീട്ടുപറമ്പിലലെ കിണറിൽ വീണത്. വിവരമറിഞ്ഞ് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സി.മുരളീധരന്‍, പി.സി.പ്രേമന്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ആടിനെ രക്ഷിച്ചു.

തെളിനീരൊഴുകും നവകേരളത്തിന് മേപ്പയ്യൂരില്‍ തുടക്കം; മഞ്ഞക്കുളം ചേര്‍ക്കടവ് തോടിന് പുതുജീവന്‍

മേപ്പയ്യൂര്‍: തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി മഞ്ഞക്കുളം ചേര്‍ക്കടവ് തോട് ശുചീകരിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പരിപാടി ഉദ്ഘാടനം ചെയ്തു. പതിനാറാം വാര്‍ഡ് മെമ്പര്‍ വി.പി.ബിജു സ്വാഗതം പറഞ്ഞു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മഞ്ഞക്കുളം നാരായണന്‍, അഷീദ നടുക്കാട്ടില്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, സെറീന ഒളോറ,

മൊയ്തീനെ മരണം കവര്‍ന്നത് നാട്ടിലേക്ക് മടങ്ങാനിരിക്കെ; സലാലയില്‍ വെടിയേറ്റു മരിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നാട്

പേരാമ്പ്ര: സലാലയില്‍ വെടിയേറ്റു മരിച്ച നിട്ടംതറമ്മല്‍ മൊയ്തീന്റെ വിയോഗത്തിന്റെ ഞെട്ടല്‍ മാറാതെ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ കറ മുക്ക് ഗ്രാമം. പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസസമാക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് എല്ലാവരെയും ദു:ഖത്തിവാഴ്ത്തി മൊയ്തീന്‍ മരിച്ചെന്ന വാര്‍ത്ത നാട്ടിലറിയുന്നത്. സലാലയിലുള്ള മൊയ്തീന്റെ സഹോദരന്‍ ബഷീറാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. സലായിലെ പള്ളിയിലാണ് മൊയ്തന്‍ വെടിയേറ്റ് മരിച്ചത്. സലാല സാദയിലെ ഖദീജ

മേപ്പയ്യൂരിൽ പ്രവാസി ലീഗ് കൺവെൻഷനും റിലീഫ് വിതരണവും

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷൻ മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. വിവിധ ശാഖകൾക്കുള്ള റിലീഫ് വിതരണം പ്രവാസി ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഹുസൈൻ കമ്മനയിൽ നിന്നും പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൻ സെക്രട്ടറി എം.എം.അഷറഫ് ഏറ്റുവാങ്ങി.