മേപ്പയ്യൂര്‍ നാഗപ്പള്ളി അംഗന്‍വാടിയില്‍ നിന്നും വിരമിക്കുന്ന ഹെല്‍പ്പര്‍ ജാനുവിന് യാത്രയയപ്പ്


മേപ്പയ്യൂര്‍: നാഗപ്പള്ളി അംഗന്‍ വാടിയില്‍ നിന്നും 38 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഹെല്‍പ്പര്‍ കെ.പി.ജാനുവിന് യാത്രയയപ്പ് നല്‍കി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.നിഷിത, വര്‍ക്കര്‍ ടി.കെ.സരള, വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ കെ.രതീഷ്, വി.എം.നാരായണന്‍, മാരാത്ത് മനോഹരന്‍, കെ.മനോജ്, രതീഷ് കുറുങ്ങോട്ട് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ വി.പി.ശ്രീജ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ കെ.കെ.രാജേഷ് നന്ദിയും പറഞ്ഞു.

[bot1]