Category: പയ്യോളി
പയ്യോളി ഡോഗ് സ്ക്വാഡില്‍ ഇനി ലക്കിയില്ല; സര്‍വീസ് പൂര്‍ത്തിയാകും മുന്‍പേ ജീവിതത്തില്‍ നിന്ന് വിരമിച്ച് ലക്കി യാത്രയായി
പയ്യോളി: സര്‍വീസ് പൂര്‍ത്തിയാകും മുന്‍പേ മടങ്ങിവരവില്ലാത്ത ലോകത്തേക്ക് യാത്രയായി പ്രിയ ലക്കി. പയ്യോളി കെ 9 കോഴിക്കോട് റൂറൽ ഡോഗ് സ്ക്വാഡിലെ മിടുമിടുക്കനും വിഐപിഡ്യൂട്ടിയിലെ പ്രധാനിയുമായ ലക്കിയെന്ന ആറരവയസ്സുകാരന്‍ നായയാണ് വിടപറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്കി അസുഖ ബാധിതനായി പൂക്കോട് വെറ്റിനറി ആശുപത്രിയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.
അവധി ദിനത്തിന്റെ മറവിൽ വയൽ നികത്താൻ ശ്രമം; ഇറക്കിയ മണ്ണ് തിരിച്ചെടുപ്പിച്ച് കൊയിലാണ്ടിയിലെ സ്പെഷ്യൽ സ്ക്വാഡ്, ടിപ്പറുകളും മണ്ണ് മാന്തിയന്ത്രവും പിടിച്ചെടുത്തു
കൊയിലാണ്ടി: അവധിദിവസങ്ങളുടെ മറവിൽ അനധീകൃതമായി വയൽ നികത്തുന്നതിനെതിരെ കർശന നടപടി സ്വീകരിച്ച് കൊയിലാണ്ടി താലൂക്ക് ഓഫീസ് അധീകൃതർ. തുറയൂർ വില്ലേജ് പരിധിയിൽ നിന്നും അനധികൃതമായി ഇറക്കിയമണ്ണ് എടുത്തു മാറ്റിച്ചു. നികത്തുന്നതിനായി വയലിൽ ഇറക്കിയ മണ്ണ് അതേ പോലെ തിരിച്ചെടുപ്പിക്കുകയായിരുന്നു. താലൂക്ക് ഓഫീസിൽ രൂപീകരിച്ച സ്കോഡിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. അവധി ദിനങ്ങളിൽ അനധീകൃതമായി നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ സാധ്യത
അവധി ദിനത്തിന്റെ മറവിൽ വയൽ നികത്താൻ ശ്രമം; ഇറക്കിയ മണ്ണ് തിരിച്ചെടുപ്പിച്ച് കൊയിലാണ്ടിയിലെ സ്പെഷ്യൽ സ്ക്വാഡ്, ടിപ്പറുകളും മണ്ണ് മാന്തിയന്ത്രവും പിടിച്ചെടുത്തു
കൊയിലാണ്ടി: അവധിദിവസങ്ങളുടെ മറവിൽ അനധികൃതമായി വയൽ നികത്തുന്നതിനെതിരെ കർശന നടപടി സ്വീകരിച്ച് കൊയിലാണ്ടി താലൂക്ക് ഓഫീസ് അധികൃതർ. തുറയൂർ വില്ലേജ് പരിധിയിൽ നിന്നും അനധികൃതമായി ഇറക്കിയമണ്ണ് ഉദ്യോഗസ്ഥർ എടുത്തു മാറ്റിച്ചു. നികത്തുന്നതിനായി വയലിൽ ഇറക്കിയ മണ്ണ് അതേ പോലെ തിരിച്ചെടുപ്പിക്കുകയായിരുന്നു. താലൂക്ക് ഓഫീസിൽ രൂപീകരിച്ച സ്കോഡിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. അവധി ദിനങ്ങളിൽ അനധീകൃതമായി നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ
കാഴ്ചയില്ല, വീട്ടിൽ പ്രാരാബ്ദങ്ങൾ, നോമ്പെടുക്കാൻ ഇതൊന്നും പുഷ്പയ്ക്ക് തടസമല്ല; എല്ലാ റമദാനിലും മുടങ്ങാതെ നോമ്പെടുക്കുന്ന നന്തിയിലെ പുഷ്പയെ അറിയാം
ടി.എ ജുനെെദ് പയ്യോളി: അന്ധത ബാധിച്ച കണ്ണുകളും വീട്ടിലെ പ്രാരംബ്ധങ്ങളുമെല്ലാം റമദാനിലെ മുപ്പത് വ്രതങ്ങളും സ്ഥിരമായി അനുഷ്ഠിക്കുന്ന പുഷ്പക്ക് ഇതുവരെ ഒരു തടസമായിട്ടില്ല. കഴിഞ്ഞ പത്ത് വർഷത്തോളം തുടർച്ചയായി റമദാനിലെ നോമ്പ് ഒന്നൊഴിയാതെ എടുത്തുവരുന്ന നന്തിബസാർ ഓടോത്താഴ പുഷ്പക്ക് (40 ) കണ്ണിനു കാഴ്ചയില്ലാതായിട്ട് വർഷങ്ങളായി. ഞരമ്പ് സംബന്ധമായ രോഗം പിടിപ്പെട്ടത് കാരണമാണ് കണ്ണിൻ്റെ കാഴ്ച
പശുക്കടത്തിന്റെ പേരിൽ അരുംകൊല; പയ്യോളിയിൽ സംഘപരിവാർ ഭീകരതക്കെതിരെ വിദ്യാർഥി പ്രതിഷേധം
പയ്യോളി: രാജ്യത്ത് പശുക്കടത്ത് ആരോപിച്ച് വീണ്ടും അരും കൊല. കർണാടകയിൽ ഇദ്രീസ് എന്ന യുവാവിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എൻ.ടി നിഹാല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് അവന്തിക അധ്യക്ഷത വഹിച്ചു. അശ്വന്ത് എ.ടി, അശ്വിൻ
തിക്കോടിയന് സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ മോഷണം; പ്രതിയെ സ്കൂളില്‍ തെളിവെടുപ്പിനെത്തിച്ചു
പയ്യോളി: തിക്കോടിയന് സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന കവര്‍ച്ച കേസില്‍ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. വയനാട് അമ്പലവയല്‍ പുതുക്കാട് കോളനിയില്‍ കുട്ടി വിജയന് എന്ന വിജയനെയാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു കേസില്‍ വടകര പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു ഇയാള്‍. പ്രതിയെ വടകര പൊലീസില്‍ നിന്നും പയ്യോളി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് തെൡവെടുപ്പിനെത്തിച്ചത്.
തൃക്കോട്ടൂര്‍ പെരുമാള്‍പുരം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി (വീഡിയോ കാണാം)
തിക്കോടി: പ്രസിദ്ധമായ തൃക്കോട്ടൂര്‍ പെരുമാള്‍പുരം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി. ഞായറാഴ്ച രാത്രി ഏഴരയ്ക്ക് നടന്ന കൊടിയേറ്റത്തിന് ശേഷം എട്ട് മണിക്കാണ് മെഗാ തിരുവാതിര അരങ്ങേറിയത്. നിരവധി പേരാണ് തിരുവാതിര കാണാനായി ക്ഷേത്രത്തിലെത്തിയത്. ഇന്ന് വൈകീട്ട് ആറേമുക്കാലിന് നിഷാ റാണിയുടെ പ്രഭാഷണം നടക്കും. രാത്രി എട്ട് മണിക്ക് മുതിര്‍ന്ന ക്ഷേത്രബന്ധുക്കളെ
പയ്യോളിയിലെ മൊബെെൽ കടയിലെ മോഷണം: കോട്ടക്കൽ സ്വദേശിയായ യുവാവ് തത്ത ഫിറോസ് പിടിയിൽ
വടകര: വടകരയിലെയും പയ്യോളിയിലെയും വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കോട്ടക്കൽ ഖദീജ മൻസിലിൽ തത്ത ഫിറോസ് (39) നെയാണ് ചോമ്പാല പൊലീസ് അറസ്റ്റുചെയ്തത്. മുക്കാളിയിലെ വീട്ടിലും വടകരയിലും പയ്യോളിയിലുമുള്ള മൊബൈല്‍ കടകളിലുമായി അടുത്തടുത്ത പ്രദേശങ്ങളില്‍ നിരവധി മോഷണങ്ങളാണ് പ്രതി നടത്തിയത്. വടകര ലിങ്ക് റോഡിലെ സിറ്റിടവറിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി പാറപ്പിള്ളി സ്വദേശി റിനീഷിന്റെ
ഷട്ടർപൊക്കി അകത്തു കടന്ന് പണം കവർന്നു; പയ്യോളി മേഖലയിലെ നാല് കടകളിൽ മോഷണം
പയ്യോളി: പയ്യോളിയിലെ വിവിധ കടകളിൽ മോഷണം. നാല് കടകളിലാണ് മോഷ്ടാക്കൾ കയറി പണം കവർന്നത്. പയ്യോളിയിലെ വീനസ് സെെക്കൾസ്, ബസ് സ്റ്റാൻ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൈരളി ഹോട്ടൽ, ബീച്ച്റോഡിലെ ഫൈവ് ജി മൊബൈൽ ഷോപ്പ്, ഓയിൽമില്ലിൽ പ്രവർത്തിക്കുന്ന പലചരക്ക് കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി നെെറ്റ് പെട്രോളിംഗ് നടത്തുന്നതിനിയിലാണ് മോഷണം നടത്തത് പയ്യോളി
പയ്യോളിയി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാംക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം, വിശദാംശങ്ങൾ
പയ്യോളി: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പയ്യോളിയിൽ എട്ടാംക്ലാസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. http://www.polyadmission.org/ths എന്ന വെബ്സൈറ്റ് മുഖേന വിദ്യാർത്ഥികൾക്ക് ഏപ്രിൽ അഞ്ചുവരെ അപേക്ഷകൾ നൽകാം. ടെക്നിക്കൽ ഹൈസ്കൂൾ പാസാകുന്ന വിദ്യാർഥികൾക്ക് പോളിടെക്നിക്കുകളിൽ പ്രവേശനത്തിന് പത്ത് ശതമാനം സീറ്റ് സംവരണമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9061598010, 9400663118.