Category: പയ്യോളി

Total 659 Posts

ഒത്തൊരുമിച്ച് ചെയ്തത് സമ്പൂര്‍ണ്ണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍; പയ്യോളി നഗരസഭ 19 ആം ഡിവിഷന്‍ ഹരിത വാര്‍ഡായി പ്രഖ്യാപിച്ചു

പയ്യോളി: പയ്യോളി നഗരസഭയിലെ 19 ആം ഡിവിഷന്‍ ഹരിത വാര്‍ഡായി പ്രഖ്യാപിച്ചു. നഗരസഭ ചെയര്‍മാന്‍ വി.കെ അബ്ദുറഹിമാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പത്മശ്രീ പള്ളി വളപ്പില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ഹരിദാസന്‍ ഹരിത വാര്‍ഡ് പ്രഖ്യാപനം നടത്തി. സജിനി കാരടി പറമ്പിന് തൈകള്‍ നല്‍കി ചെയര്‍മാന്‍

മുചുകുന്ന് പുതിയോട്ടിൽ നാരായണൻ അന്തരിച്ചു

പയ്യോളി: മുചുകുന്ന് പുതിയോട്ടിൽ നാരായണൻ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ഗണേഷൻ, ബാബു, ഗീത, ഗിരിജ. മരുമക്കൾ: സന്തോഷ്, ഹരീഷ്, സുമ, പ്രസീത. Description: Muchukunnu Puthiyottil Narayanan passes away

കീഴൂർ സ്വദേശിയായ മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി

പയ്യോളി: കീഴൂർ സ്വദേശിയായ മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി. കീഴൂർ താനിച്ചുവട്ടിൽ നൗഷാദി (52)നെയാണ് കാണാതായത്. ചൊവ്വാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ നിന്നും പള്ളിയിലേക്ക് പോയതായിരുന്നു നൗഷാദ്. പിന്നീട് സഹോദരൻ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പയ്യോളി പോലീസിൽ പരാതി നൽകി. ഇദ്ദേഹത്തിനായി അന്വേഷണം തുടരുന്നു. നൗഷാദിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ

പേരാമ്പ്ര മുതുകാട് വളർത്തു പന്നികളെ വെട്ടി പരിക്കേൽപ്പിക്കുകയും കടത്തികൊണ്ട് പോകാനും ശ്രമം; പേരാമ്പ്ര സ്വദേശികളായ മൂന്ന് യുവാക്കൾ റിമാൻഡിൽ

മുതുകാട്: സീതപ്പാറയില്‍ ഫാമില്‍ അതിക്രമിച്ചു കയറി ഫാമിലുള്ള പന്നികളെ വെട്ടി പരിക്കേല്‍പിക്കുകയും കടത്തികൊണ്ട് പോകാനും ശ്രമം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ റിമാന്‍ഡില്‍. മുതുകാട് സ്വദേശികളായ മഞ്ഞിലത്ത് അഭിഷേക്, നിജില്‍ താന്നിക്കണ്ടി, പേരാമ്പ്ര സ്വദേശി മരുതോറച്ചാലില്‍ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. സീതപ്പാറയിലെ പുത്തന്‍പുരക്കല്‍ തോമസ് (ടോമി)യുടെ ഫാമിലെ പന്നികളെയാമ് ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ ഇവര്‍ ആക്രമിച്ചത്.

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കും, പകരം മൊബൈല്‍ മോഷ്ടിച്ചുനല്‍കാന്‍ പ്രേരിപ്പിക്കും; പയ്യോളിയിലെ പെട്രോള്‍ പമ്പിലടക്കം നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാക്കള്‍ പിടിയില്‍

പയ്യോളി: തിക്കോടിയിലെ പെട്രോള്‍ പമ്പില്‍ കയറി പണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചെട്ടിപ്പടി പൊക്ലിയന്റെ പുരക്കല്‍ വീട്ടില്‍ റസല്‍ ജാസി, പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റ്യാടി വീട്ടില്‍ ആഖിബ് ആഷിഖ് എന്നിവരാണ് പിടിയിലായത്. കേരളത്തിലെ പത്തുജില്ലകളിലായി നിരവധി ബൈക്ക് മോഷണക്കേസിലും പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ചുള്ള കവര്‍ച്ചയിലും വഴിയോര കച്ചവടങ്ങള്‍ കവര്‍ച്ച ചെയ്ത

വടകരയില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; പരിക്കേറ്റ ഇരിങ്ങല്‍ സ്വദേശി മരിച്ചു

പയ്യോളി: പുതുപ്പണത്ത് വെച്ച് നടന്ന വാഹനാപടകടത്തില്‍ പരിക്കേറ്റ ഇരിങ്ങല്‍ സ്വദേശി മരിച്ചു. ഇരിങ്ങല്‍ ബിആര്‍എസ് ലൈറ്റ് സൗണ്ട് ഉടമ അറുവയില്‍ ജീത്തല്‍ സബിന്‍ദാസ് ആണ് മരിച്ചത്. ഇന്നലെ രാത്രി വടകരയില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോള്‍ സബീന്‍ദാസ് സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സബീന്‍ദാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.

കെ.എസ്.യു ലഹരിമാഫിയയെ ക്യാമ്പസിലേക്ക് തിരികെ കൊണ്ടുവരുന്നു, മരട് അനീഷിന് കെ.എസ്.യു ജില്ലാ പ്രസിഡന്റുമായുളള ബന്ധം അന്വേഷിക്കണം’; പി എസ് സഞ്ജീവ്

പയ്യോളി: കെ.എസ്.യു ലഹരിമാഫിയയെ ക്യാമ്പസിലേക്ക് തിരികെ കൊണ്ടുവരുന്നുവെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ്. അവര്‍ നടത്തുന്ന പോരാട്ട ജാഥ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ”കേന്ദ്രത്തിനെത്തിരെ കെ.എസ്.യുക്കാര്‍ സമരം ചെയ്യാനില്ല. ലഹരി മാഫിയക്കെന്തിരെ കുറിച്ച് മിണ്ടുന്നില്ല. ഗോകുല്‍ ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരിമാഫിയയുടെ ആളുകളാണ്. മരട് അനീഷിന് കെ.എസ്.യു ജില്ലാ പ്രസിഡന്റുമായുള്ള ബന്ധം അന്വേഷിക്കണം. കോണ്‍ഗ്രസ് ഒരു ചെറുവിരല്‍

കോളേജ് വാട്‌സപ്പ് ഗ്രൂപ്പില്‍ സെല്‍ഫി ഫോട്ടോ പോസ്റ്റ് ചെയ്തതിന് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ അക്രമിച്ചു; പയ്യോളി സ്വദേശിയായ വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേര്‍ റിമാന്‍ഡില്‍

പയ്യോളി: കോളേജ് വാട്‌സപ്പ് ഗ്രൂപ്പില്‍ സെല്‍ഫി ഫോട്ടോ പോസ്റ്റ് ചെയ്തതിന് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ അക്രമിച്ച സംഭവത്തില്‍ പയ്യോളി സ്വദേശിയായ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ പയ്യോളി അങ്ങാടി തുരുത്തിയില്‍ വീട്ടില്‍ ജസിന്‍ സൂപ്പി (21) , വില്യാപ്പള്ളി പുത്തൂര്‍ മുഹമ്മദ്

തിരഞ്ഞെടുത്തത് ഒന്‍പത് അംഗ ഭരണസമതിയെ; പയ്യോളിയില്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു

പയ്യോളി: പയ്യോളിയില്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു. പയ്യോളിയില്‍ വച്ച് ചേര്‍ന്ന സൊസൈറ്റി അംഗങ്ങളുടെ പൊതുയോഗം ഒമ്പ് അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികളായി ടി.ചന്തു പ്രസിഡന്റ് സ്ഥാനത്തേയ്ക്കും പി.വി മനോജന്‍ വൈസ് പ്രസിഡന്റായും കെ. രാമചന്ദ്രന്‍ ഓണററി സെക്രട്ടറിയായും തെരഞ്ഞെടുത്തു. ടി.ചന്തു, പി.വി മനോജന്‍, കെ രാമചന്ദ്രന്‍, കെ. ധനഞ്ജയന്‍, എം.കെ രാജേന്ദ്രന്‍, കെ.ടി കേളപ്പന്‍,

പയ്യോളിയില്‍ ബ്രൗണ്‍ഷുഗറുമായി മധ്യവയസ്സക്കന്‍ പിടിയില്‍

പയ്യോളി: പയ്യോളിയില്‍ ബ്രൗണ്‍ഷുഗറുമായി മധ്യവയസ്സക്കന്‍ പിടിയില്‍. പയ്യോളി പുത്തന്‍ മരച്ചാലില്‍ പി.എം അന്‍വര്‍(46) ആണ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്. ഇന്നലെ രാത്രി പയ്യോളി ബീച്ച് റോഡിലെ ഗാന്ധി സ്‌ക്വയറിന് സമീപം വെച്ചാണ് ഇയാളെ വടകര റൂറല്‍ എസ്.പിയുടെ കീഴിലുള്ള സംഘം പിടികൂടിയത്. തുടര്‍ന്ന് ഇയാളെ പയ്യോളി പോലീസിന് കൈമാറി.