Category: പേരാമ്പ്ര

Total 999 Posts

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ നടുവണ്ണൂര്‍ സ്വദേശിക്ക് ഒമ്പതുവര്‍ഷം കഠിനതടവും പിഴയും

നാദാപുരം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ നടുവണ്ണൂര്‍ സ്വദേശിയ്ക്ക് ഒമ്പതുവര്‍ഷം കഠിന തടവും പിഴയും. കാവുന്തറ തറോക്കണ്ടി ദാമോദരനാണ് (72) കോടതി ശിക്ഷ വിധിച്ചത്. അന്‍പത്തിയഞ്ചായിരം രൂപയാണ് പിഴയായി അടയ്‌ക്കേണ്ടത്. പോക്‌സോ, പട്ടികജാതി വര്‍ഗ അതിക്രമം തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി

ജീവിതത്തില്‍ അറിഞ്ഞും ചിന്തിച്ചും അനുഭവിച്ചും എഴുത്തുണ്ടാക്കിയ സാഹിത്യകാരന്‍; പാലേരിയുടെ കഥാകാരന്‍ ടി.പി രാജീവന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

പേരാമ്പ്ര: പാലേരിയുടെ കഥാകാരന്‍ ടി.പി.രാജീവന്‍ ഓര്‍മ്മയായിട്ട് ഒരാണ്ട് തികയുകയാണ്. പാലേരിയില്‍ ജനിച്ച് കോട്ടൂരില്‍ അവസാനകാലം ചെലവിട്ട ടി.പി രാജീവന്റെ എഴുത്തില്‍ ഈ രണ്ട് ഗ്രാമങ്ങളും അവിടുത്തെ ജീവിതവുമായിരുന്നു നിറഞ്ഞുനിന്നത്. രാജീവന്റെ അച്ഛന്റെ വീടാണ് പാലേരി. കോട്ടൂര്‍ അമ്മയുടേതും. രണ്ടുഗ്രാമങ്ങളുടെയും ചരിത്രവും പുരാണവും ഐതിഹ്യങ്ങളും വായിച്ചും കേട്ടും അറിഞ്ഞ രാജീവന്റെ രണ്ട് നോവലുകളിലും ആ ഗ്രാമങ്ങള്‍ കാണാം.

കുറ്റ്യാടി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍

കുറ്റ്യാടി: കുറ്റ്യാടി പോലീസ് സ്‌റ്റേഷനിലെ പോലീസ്‌ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പാതിരിപ്പറ്റ സ്വദേശി സുധീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ സുധീഷിനെ സ്‌റ്റേഷനില്‍ നിന്ന് കാണാതായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സ്‌റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ ആളൊഴിഞ്ഞ പാര്‍ക്കിംഗ്

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന; കാറില്‍ കടത്തുകയായിരുന്ന 85.005 ഗ്രാം എം.ഡി.എംഎയുമായി കുറ്റ്യാടി സ്വദേശികള്‍ പിടിയില്‍

കുറ്റ്യാടി: മാരക ലഹരി മരുന്നായ എംടിഎംഎയുമായി കുറ്റ്യാടി സ്വദേശികള്‍ പിടിയില്‍. പി.എം നബീല്‍ (34), അടുക്കത്ത് ടി,കെ അനൂപ് (38) എന്നിവരാണ് പിടിയിലായത്. തലശ്ശേരിയില്‍ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ തലശ്ശേരി സൈദാര്‍ പള്ളിയ്ക്ക് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന ലഹരിമരുന്നുമായി ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 85.005

തലശ്ശേരിയില്‍ നിന്നും കാണാതായ ട്രാവലര്‍ പേരാമ്പ്രയില്‍ ഉപേക്ഷിച്ച നിലയില്‍; രൂപമാറ്റം വരുത്തിയ വാഹനം കണ്ടെത്തിയത് പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ്

പേരാമ്പ്ര: തലശ്ശേരിയില്‍ നിന്നും കാണാതായ ട്രാവലര്‍ പേരാമ്പ്ര ചേനായിയില്‍ ഉപേക്ഷിച്ച നിലയില്‍. പേരാമ്പ്ര ഡി.വൈ.എസ്.പി കുഞ്ഞിമൊയിന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരം ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡാണ് വാഹനം കണ്ടെത്തിയത്. ചേനായി ഭാഗത്ത് ഈ വാഹനം ഉപയോഗിക്കുന്നതിനായി മൂന്ന് ദിവസം മുന്നേ സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. സ്ഥലത്ത് പൊലീസ് സാന്നിധ്യം മനസിലാക്കിയ പ്രതികള്‍ വാഹനം ചേനായിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വാഹനം രൂപമാറ്റം വരുത്തിയതിനാല്‍

പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ വയോധികൻ പുഴയിൽ മരിച്ച നിലയിൽ

കടിയങ്ങാട്: വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കടിയങ്ങാട് കരിങ്കണ്ണികുന്നുമ്മൽ കുഞ്ഞിചെക്കൻ(85) ആണ് ഇന്ന് രാവിലെ പുഴയിൽ കൊളക്കണ്ടം ഭാഗത്ത്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണു ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്.പേരാമ്പ്ര പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. ഭാര്യ

കുട്ടവഞ്ചി ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം; കുറ്റ്യാടിയില്‍ ഒരാള്‍ക്ക് 5000 രൂപ പിഴയിട്ട്‌ ഫിഷറീസ് വകുപ്പ്

കുറ്റ്യാടി: കുറ്റ്യാടി പുഴയുടെ തിരുവള്ളൂര്‍ ഭാഗത്ത് ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയില്‍ കുട്ടവഞ്ചി ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ഒരാള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഗില്‍ നെറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ കര്‍ണ്ണാടക സ്വദേശിയായ ചന്ദുവിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാള്‍ ഉപയോഗിച്ച ഫൈബര്‍ കൊട്ടവഞ്ചിയിലെ വലയും ഗില്‍നെറ്റും മത്സ്യങ്ങളും ഉള്‍പ്പെടെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിംഗിന്റെ സഹായത്തോടെ

എക്‌സൈസ് പരിശോധന; പേരാമ്പ്രയില്‍ കഞ്ചാവുമായി യുവാവ്‌ പിടിയില്‍

പേരാമ്പ്ര: 40ഗ്രാം കഞ്ചാവുമായി ബീഹാര്‍ സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. ദീപചന്‍ കുമാറാണ്(28) അറസ്റ്റിലായത്. ഇന്നലെ പേരാമ്പ്ര ഭാഗത്ത് നടത്തിയ എക്‌സൈസ് പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്‌. എന്‍ടിപിഎസ് പ്രകാരം കേസെടുത്ത പ്രതിയെ പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുദീപ് കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസർ ഷാജി സി.പി,

കീഴ്പ്പയ്യൂർ നമ്പിച്ചാംകണ്ടി ഇബ്രാഹിം അന്തരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ നമ്പിച്ചാംകണ്ടി ഇബ്രാഹിം അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ഖദീജ നടുക്കണ്ടി. മക്കൾ: ഷഹനാസ്, മുഹമ്മദ്, ഇർഷാദ്‌. മരുമക്കൾ: ഗഫൂർ കൈതക്കൽ (ഗവ:പ്രസ്സ് തിരുവനന്തപുരം) ലുബീന (കക്കാട്). സഹോദരങ്ങൾ: പരേതരായ മൊയ്തീൻ കിഴക്കേ താവന, കുഞ്ഞബ്ദുള്ള അത്തോളി, ഫാത്തിമ കുനിയിൽ, ആയിഷ തൈക്കണ്ടി, ഖദീജ ചെറുവട്ടാട്ട്.

കുറ്റ്യാടി മുള്ളന്‍കുന്ന് മോട്ടോര്‍ സൈക്കിളും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ത്ഥി മരിച്ചു

കൊയിലാണ്ടി: കുറ്റ്യാടി മുള്ളന്‍കുന്ന് റോഡില്‍ കല്ലുനിരയില്‍ മോട്ടാര്‍സൈക്കിളും പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. ഇന്ന് വൈകുന്നേരം അറ് മണിക്കാണ് അപകടം. മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്ത പശുക്കടവ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും മലപ്പുറം അരീക്കോട് സ്വദേശിയുമായ അജോണ്‍ ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തയാളെ പരിക്കുകളോടെ കുറ്റ്യാടി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട്